CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 48 Minutes 52 Seconds Ago
Breaking Now

റോസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഗ്ലാസ്‌ഗോ മലയാളികള്‍ കണ്ണീരോടെ പള്ളിയിലെത്തി ; ഇന്ന് ഉച്ചയ്ക്ക് സംസ്‌കാരം

പള്ളിയില്‍ രണ്ടു മണിക്കൂര്‍ പ്രാര്‍ത്ഥനാ ചടങ്ങിന് ശേഷം ഇന്നലെ രാത്രി മുഴുവന്‍ വീട്ടില്‍ അന്ത്യ നിദ്രയ്ക്ക് അവസരം ഒരുക്കി

ഒരാഴ്ച മുമ്പ് മരണമടഞ്ഞ ലണ്ടന്‍ ഡെറി മലയാളിയായ റോസ് സേവ്യറിന് സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് കണ്ണീരോടെ വിട നല്‍കി. ഏറെ കാലം കാന്‍സര്‍ ബാധിച്ച് ദുരിതമനുഭവിച്ചെങ്കിലും അസുഖത്തേയും കരുത്തേറിയ മനസ്സോടെ നേരിടാന്‍ റോസിനായി. നൂറു കണക്കിന് പേരാണ് ഇന്നലെ സെന്റ് കൊളംബസ് പള്ളിയില്‍ അവസാനമായി റോസിനെ കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും എത്തിയത്.

പൊതുദര്‍ശനത്തിന് മുമ്പ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തി. തികഞ്ഞ ഈശ്വര വിശ്വാസിയായ റോസിന്റെ ജീവിത ശൈലികള്‍ ഏവരേയും ഇഷ്ടപ്പെടുന്നതായിരുന്നു. നിറയെ സുഹൃത്തുക്കളെ സമ്മാനിക്കുന്ന പെരുമാറ്റ രീതി കൊണ്ട് തന്നെ റോസിന്റെ വേര്‍പാട് സുഹൃത്തുക്കളില്‍ ആഴത്തിലുള്ള മുറിവാണ് സൃഷ്ടിച്ചിരിക്കുന്നത്.

പള്ളിയില്‍ രണ്ടു മണിക്കൂര്‍ പ്രാര്‍ത്ഥനാ ചടങ്ങിന് ശേഷം ഇന്നലെ രാത്രി മുഴുവന്‍ വീട്ടില്‍ അന്ത്യ നിദ്രയ്ക്ക് അവസരം ഒരുക്കി. വേദനയോടെ ഭര്‍ത്താവും മക്കളും റോസിനു ചുറ്റും പ്രാര്‍ത്ഥനയോടെയിരുന്നു.

സുഹൃത്തുക്കളും പ്രാര്‍ത്ഥനയുമായി റോസിന്റെ വീട്ടിലെത്തിയിരുന്നു. ഭൗതീക ശരീരം ഇന്ന് രാവിലെ അന്ത്യ ശുശ്രൂഷകള്‍ക്കാര്‍ ആര്‍ടമോറിലെ സെന്റ് മേരിസ് പള്ളിയിലേക്ക് മാറ്റും. രാവിലെ പതിനൊന്നരയോടെ ഡെറി രൂപത ചാപ്ലിന്‍ ജോസെഫ് കറുകയിലിന്റെ നേതൃത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. പ്രാര്‍ത്ഥനകള്‍ സമാപിക്കുന്നതോടെ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് കുടുംബം അറിയിച്ചു. റോസിന് യാത്രാ മൊഴിയേകാന്‍ നാട്ടില്‍ നിന്നും കാനഡയില്‍ നിന്നുമായി ബന്ധുക്കളും എത്തിയിരുന്നു.

സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത് ഡെറിയിലെ സെന്റ് മേരിസ് ചര്‍ച്ചിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.