CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 25 Seconds Ago
Breaking Now

ഫാ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ്സ് ധ്യാനം നാളെ മുതൽ സാവിയോ ഹൗസിൽ ...

മാഞ്ചസ്റ്റർ:- പ്രശസ്ത വചന പ്രഘോഷകനും, ആത്മീയ ഗുരുവും, പാമ്പാടി ഗുഡ്നെസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ഫാ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന പ്രാരംഭ തപസ്സ് ധ്യാനം നാളെ വെള്ളിയാഴ്ച (13/4/18) മുതൽ 15 ഞായർ വരെ നടക്കും. മാഞ്ചസ്റ്റർ മാക്ൾസ്ഫീൽഡിലുള്ള സാവിയോ ഹൗസ് ധ്യാന കേന്ദ്രത്തിൽ വച്ചാണ് മൂന്ന് ദിവസത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യമായി ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് വേണ്ടിയാണ് ഈ ധ്യാനം ഒരുക്കിയിരിക്കുന്നത്.

തപസ്സ് ധ്യാനത്തിൽ പങ്കെടുത്തവർക്ക് വേണ്ടി വളർച്ചാധ്യാനം ഏപ്രിൽ 27 ന് വെള്ളിയാഴ്ച മുതൽ 29 ഞായർ വരെയുള്ള ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.    കർത്താവിനൊപ്പം വസിക്കുവാനും ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും വിശുദ്ധീകരിക്കുകയും അതുവഴി    പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ അഭിഷിക്തരാകാനും, തലമുറകൾ വിശുദ്ധീകരിക്കപ്പെടാനും, കുടുംബങ്ങൾ ദൈവാനുഗ്രഹത്താൽ നിറയുവാനും ഏവരേയും ധ്യാനത്തിൽ പങ്കെടുക്കുവാനായി സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:-

സിസി - O7903706623,

അബ്രഹാം - O7737874253,

റെജി മoത്തിലേട്ട് - 07886968196

 

ധ്യാനകേന്ദ്രത്തിന്റെ വിലാസം:-

SAVIO HOUSE,

IGERSLEY ROAD,

MACCLESFIED,

MANCHESTER,

SK10 5RW

വാർത്ത: അലക്സ് വർഗീസ് 




കൂടുതല്‍വാര്‍ത്തകള്‍.