CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours Ago
Breaking Now

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ; കുഞ്ഞിന്റെ പിതാവാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചു ; അമ്മയ്ക്ക് ഇനി വര്‍ഷങ്ങളോളം ജയിലില്‍ കിടക്കാം

മകള്‍ അമേലിയയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 35കാരി ജെന്നിഫര്‍ ക്രിഷ്ടണ്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.

തന്റെ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയും, മറ്റൊരു കുട്ടിയെ പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അമ്മയ്ക്ക് ഇരുപത്തിയൊന്നര വര്‍ഷത്തെ ജയില്‍ശിക്ഷ. ബ്രിട്ടനിലെ ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയാണ് അമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മകള്‍ അമേലിയയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 35കാരി ജെന്നിഫര്‍ ക്രിഷ്ടണ്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.

കുഞ്ഞിനെ മനഃപ്പൂര്‍വ്വം പരുക്കേല്‍പ്പിക്കുക, കുട്ടിക്കെതിരെയുള്ള ക്രൂരത എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. അമേലിയ ജനിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു കുട്ടിയെ ഇവര്‍ പരുക്കേല്‍പ്പിച്ചത്. ഈ കേസില്‍ അറസ്റ്റിലായെങ്കിലും അന്ന് വെറുതെവിട്ട ഇവര്‍ക്കെതിരെ കുറ്റം ചുമത്തുന്നത് കഴിഞ്ഞ വര്‍ഷമാണ്.

കോടതി മുറിയില്‍ വിധി കേള്‍ക്കുമ്പോള്‍ യാതൊരു വികാരപ്രകടനവുമില്ലാതെയാണ് ജെന്നിഫര്‍ കേട്ടുനിന്നത്. യാതൊരു കുറ്റബോധവുമില്ലാത്ത വ്യക്തിയാണ് പ്രതിയെന്ന് ജഡ്ജ് പരമാവര്‍ശിച്ചു. കുട്ടിയെ കൊന്നത് പിതാവാണെന്ന് വരുത്തിത്തീര്‍ക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. കുഞ്ഞിനെ ബലമായി പിടിച്ചുകുലുക്കുന്നതിനിടെ കുഞ്ഞ് താഴെവീണാണ് മരിച്ചത്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.