Breaking Now

ഏപ്രില്‍ 23ന് ലോകം അവസാനിക്കുമോ ?

ഏപ്രില്‍ 23ന് സൂര്യനും, ചന്ദ്രനും, വ്യാഴവും ഒരേ രേഖയില്‍ വരുമ്പോള്‍ ബൈബിളില്‍ സൂചിപ്പിച്ചിട്ടുള്ള റാപ്ചര്‍ സംഭവിക്കുമെന്നാണ് അവകാശവാദം.

ലോകം അവസാനിക്കുമെന്ന വാര്‍ത്ത പലപ്പോഴും ജനവിഭാഗങ്ങളില്‍ ആശങ്ക വിതയ്ക്കാറുണ്ട്. ഇത് സത്യമാകാതെ പോകുമ്പോള്‍ ആശ്വാസവും അനുഭവിക്കാറുണ്ട്. എന്നാല്‍ നിബിരു എന്ന അജ്ഞാത ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന പ്രചരണങ്ങള്‍ ശാസ്ത്രലോകം തള്ളുകയാണ് പതിവ്. ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന ശാസ്ത്രജ്ഞരുടെ വാദം വിശ്വസിക്കാത്ത സിദ്ധാന്തവാദികള്‍ ലോകാവസാനം ഏപ്രില്‍ 23ന് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്.

ഏപ്രില്‍ 23ന് സൂര്യനും, ചന്ദ്രനും, വ്യാഴവും ഒരേ രേഖയില്‍ വരുമ്പോള്‍ ബൈബിളില്‍ സൂചിപ്പിച്ചിട്ടുള്ള റാപ്ചര്‍ സംഭവിക്കുമെന്നാണ് ഇവരുടെ അവകാശവാദം. ആ രാത്രിയില്‍ അജ്ഞാത ഗ്രഹമായ നിബിരു ആകാശത്ത് പ്രത്യക്ഷപ്പെടും.

ഇതോടെ മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കമാകും. ആന്റിക്രൈസ്റ്റുകള്‍ ഉണര്‍ന്നെഴുന്നേല്‍ക്കും, ഏഴ് വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പീഡകളാണ് ഇതോടെ ആരംഭിക്കുക, സിദ്ധാന്തവാദികള്‍ സമര്‍ത്ഥിക്കുന്നു.

എന്നാല്‍ ഇത് കേട്ട് ആശങ്കപ്പെടേണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. അജ്ഞാതഗ്രഹമെന്ന് ഇവര്‍ അവകാശപ്പെടുന്ന നിബിരു എന്നൊരു ഗ്രഹത്തെക്കുറിച്ച് യാതൊരു അറിവുമില്ല. ഇത് ഇല്ലാത്തൊരു ഗ്രഹവും കഥയുമാണെന്ന് നാസ തന്നെ വിശദീകരിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ന്യൂമറോളജിസ്റ്റുകള്‍ ലോകാവസാനത്തിന്റെ തീയതി പല കുറി മാറ്റിയ സംഭവങ്ങളും ഈ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.