CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 6 Seconds Ago
Breaking Now

പിതാവ് സ്വന്തം മകളെ വിവാഹം കഴിച്ചു, ഒരു കുഞ്ഞും പിറന്നു; ബന്ധം ഉപേക്ഷിച്ച മകളെയും കുഞ്ഞിനെയും കൊന്ന്, ദത്തെടുത്ത മനുഷ്യനെയും കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു!

നാല് പേരാണ് ആകെ കൊല്ലപ്പെട്ടത്. ഇതില്‍ ഏഴ് മാസം പ്രായമുള്ള ആണ്‍കുഞ്ഞും ഉള്‍പ്പെടും

ഇത് അല്‍പ്പം കണ്‍ഫ്യൂഷന്‍ നിറഞ്ഞ ജീവിതകഥ തന്നെയാണ്. ഏതെങ്കിലും പിതാവ് സ്വന്തം മകളെ വിവാഹം കഴിക്കുമോ? ഇല്ല എന്ന് തറപ്പിച്ച് പറയാന്‍ വരട്ടെ. 43-കാരനായ സ്റ്റീവന്‍ പാഡില്‍ ഇങ്ങനെയാണ് ചെയ്തത്. സ്വന്തം മകളെയങ്ങ് വിവാഹം കഴിച്ചു, ഈ ബന്ധത്തില്‍ ഒരു കുട്ടിയും പിറന്നു. പക്ഷെ പിന്നീട് ബന്ധം വേണ്ടെന്ന് വെച്ച മകളെയും, വയറ്റില്‍ പിറന്ന കുഞ്ഞിനെയും ഇയാള്‍ കൊലപ്പെടുത്തി. ഇതിന് പുറമെ മകളെ ദത്തെടുത്ത പിതാവിനെയും സ്റ്റീവന്‍ കൊലപ്പെടുത്തി. ഇത്രയും പേരെ മൂന്നിടങ്ങളിലായി കൊന്ന ശേഷം ന്യൂയോര്‍ക്കിലെ കാര്‍ പാര്‍ക്കിലെത്തി ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചു. 

ഇന്നലെയാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. നാല് പേരാണ് ആകെ കൊല്ലപ്പെട്ടത്. ഇതില്‍ ഏഴ് മാസം പ്രായമുള്ള ആണ്‍കുഞ്ഞും ഉള്‍പ്പെടും. സ്റ്റീവിന്റെ മകള്‍ 20-കാരിയായ കാറ്റി പാഡിലിനെ കണക്ടികട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകളെ കഴിഞ്ഞ ജൂലൈയിലാണ് സ്റ്റീവ് അനധികൃതമായി വിവാഹം ചെയ്തത്. കാറ്റിയെ ദത്തെടുത്ത 56-കാരന്‍ ആന്റണി ഫുസ്‌കോയും ഇവിടെ കൊല്ലപ്പെട്ടു. 

നോര്‍ത്ത് കരോളിനയിലെ ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലാണ് ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്റ്റീവന്റെ അമ്മയാണ് കുഞ്ഞിന് എന്തോ പ്രശ്‌നമുണ്ടെന്ന് പോലീസിനെ വിളിച്ച് അറിയിച്ചത്. അമ്മയുടെ കൈയില്‍ നിന്നും കുട്ടിയെ വാങ്ങിക്കൊണ്ടുപോയ ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കരുതുന്നത്. ഇതിന് ശേഷം കണക്ടികട്ടിലേക്ക് 600 മൈല്‍ യാത്ര ചെയ്ത് കാറ്റിയെയും, ദത്ത് പിതാവിനെയും കൊലപ്പെടുത്തി. കാറ്റി അടുത്തിടെയാണ് സ്റ്റീവനുമായുള്ള ബന്ധം അവസാനിപ്പിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.