CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 59 Minutes 49 Seconds Ago
Breaking Now

യുദ്ധം നിര്‍ത്തൂ: അസദിനെതിരെ യുദ്ധത്തിനിറങ്ങാന്‍ എത്ര ബ്രിട്ടീഷുകാര്‍ക്ക് താല്‍പര്യമുണ്ട്? വെറും 22% ജനത്തിന്റെ മാത്രം പിന്തുണ!

സര്‍വ്വെയില്‍ തെളിഞ്ഞ ഫലം പ്രധാനമന്ത്രി തെരേസ മേയുടെ സൈനിക നീക്കത്തിനുള്ള തിരിച്ചടിയാണ്

സിറിയയില്‍ ജനങ്ങള്‍ക്ക് നേരെ രാസായുധം പ്രയോഗിച്ചതിന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ സൈനിക നീക്കത്തിന് ഒരുങ്ങുകയാണ് പ്രധാനമന്ത്രി തെരേസ മേയ്. എന്നാല്‍ ഇനിയുമൊരു യുദ്ധത്തിന് ബ്രിട്ടനിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടോ? ഇതുസംബന്ധിച്ച് നടത്തിയ സര്‍വ്വെയില്‍ ഭൂരിഭാഗം ജനങ്ങളും യുദ്ധത്തെ എതിര്‍ക്കുകയാണ്.

സ്വേച്ഛാധിപതിയുടെ ആസ്ഥാനത്ത് ബ്രിട്ടന്‍ ക്രൂയിസ് മിസൈല്‍ അക്രമണം നടത്തണമെന്ന് ആഗ്രഹിക്കുന്നത് വെറും 22% പേര്‍ മാത്രമാണ്. 43 ശതമാനം പേരാണ് സൈനിക നീക്കത്തെ എതിര്‍ക്കുന്നത്. അതേസമയം 34 ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്നതിനെക്കുറിച്ച് ധാരണയുമില്ല.

യൂഗവ് നടത്തിയ സര്‍വ്വെയില്‍ തെളിഞ്ഞ ഫലം പ്രധാനമന്ത്രി തെരേസ മേയുടെ സൈനിക നീക്കത്തിനുള്ള തിരിച്ചടിയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം നില്‍ക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ ജനങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് അര്‍ത്ഥം. എന്നാല്‍ ബോംബിംഗ് അല്ലാതെയുള്ള നടപടികളെ ജനം പിന്തുണയ്ക്കുന്നുണ്ട്.

സിറിയയ്ക്ക് മുകളിലൂടെയുള്ള വ്യോമഗതാഗതം നിര്‍ത്തലാക്കുക, യുദ്ധവിമാനങ്ങള്‍ പറന്നാല്‍ വെടിവെച്ചിടുക തുടങ്ങി കലാപരിപാടികളിലാണ് ഇവര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.