CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 39 Seconds Ago
Breaking Now

നാലു നില കെട്ടിടത്തിന് മുകളില്‍ നിന്ന് പുറത്തു ചാടിയ നാലു വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

സാഷിയുടെ തലയ്ക്ക് കാര്യമായി പരുക്കേറ്റില്ല. തോളിനും, നട്ടെല്ലിനും പരുക്കേറ്റതിനാല്‍ ഇവ ഓപ്പറേഷനിലൂടെ ശരിപ്പെടുത്തേണ്ടി വന്നു.

നാല് നില കെട്ടിടത്തിന് മുകളില്‍ നിന്നും വീണാല്‍ ഒരു നാല് വയസ്സുള്ള പെണ്‍കുഞ്ഞിന്റെ അവസ്ഥ എങ്ങനെയാകും ? മരിക്കേണ്ടതാണ്. എന്നാല്‍ സിംഗപ്പൂര്‍ ടാമ്പൈന്‍സ് സ്വദേശിനി സാഷി സാന്റെലിസസിന് ഭാഗ്യമുണ്ട്. മുത്തശ്ശിയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ ജനല്‍ വഴിയാണ് സാഷി പുറത്തേക്ക് വീണത്. പക്ഷെ അത്ഭുതകരമായി രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള കടയില്‍ പോയി 20 മിനിറ്റിനുള്ളില്‍ തിരിച്ച് വരുമ്പോള്‍ അപ്പാര്‍ട്ട്‌മെന്റിന് ചുറ്റും പോലീസ് സംഘം നില്‍ക്കുന്നതാണ് മുത്തശ്ശി കാണുന്നത്.

സാഷിയുടെ തലയ്ക്ക് കാര്യമായി പരുക്കേറ്റില്ല. ശ്വാസകോശത്തിലും, കരളിലും ആന്തരിക രക്തസ്രാവം ഉണ്ടായി. തോളിനും, നട്ടെല്ലിനും പരുക്കേറ്റതിനാല്‍ ഇവ ഓപ്പറേഷനിലൂടെ ശരിപ്പെടുത്തേണ്ടി വന്നു. സംഭവസമയത്ത് ജോലിക്ക് പോയിരിക്കുകയായിരുന്നു കുട്ടിയുടെ അമ്മ ജെനിക.

ഇപ്പോള്‍ മകളുടെ ചികിത്സയ്ക്കായി പൊതുജനങ്ങളില്‍ സംഭാവന സ്വീകരിക്കുകയാണ് ഇവര്‍. ജനലുകള്‍ അടച്ചിട്ടാണ് മുത്തശ്ശി പുറത്ത് പോയത്. പക്ഷെ കുട്ടി ഇത് എങ്ങിനെ തുറന്ന് പുറത്തുചാടിയെന്ന് വ്യക്തമല്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.