CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 11 Minutes 57 Seconds Ago
Breaking Now

17 ലക്ഷത്തിന്റെ സ്വര്‍ണ ഷൂസും അഞ്ച് ലക്ഷത്തിന്റെ ടൈയും ; പാകിസ്താനില്‍ നടന്ന വിവാഹം വാര്‍ത്തയാകുന്നു

63,000 രൂപ വിലയുള്ള പാന്റ്‌സ്യൂട്ടും ചടങ്ങില്‍ ഇദ്ദേഹം ധരിച്ചിരുന്നു. വിവാഹസത്കാരത്തിനായിരുന്നു ഇദ്ദേഹം വിലകൂടിയ വസ്ത്രവും ധരിച്ച് താരമായി തിളങ്ങിയത്.

സാധാരണ വധുവിനെ പരമാവധി സ്വര്‍ണ്ണം അണിയിച്ച് വിവാഹചടങ്ങുകളില്‍ എത്തിക്കുന്നതിന് കുടുബാംഗങ്ങള്‍ ശ്രമിക്കാറുണ്ട്. പക്ഷേ ഇത്തവണത്തെ താരമായി മാറിയ വരന്‍ സ്വര്‍ണത്തിന്റെ ആര്‍ഭാടം കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. 17 ലക്ഷത്തിന്റെ സ്വര്‍ണ ഷൂസും അഞ്ച് ലക്ഷത്തിന്റെ സ്വര്‍ണ ടൈയും ധരിച്ചാണ് കക്ഷി ശ്രദ്ധ നേടിയത്. ഹാഫിസ് സല്‍മാന്‍ ഷാഹിദ് എന്ന വ്യക്തിയാണ് വാര്‍ത്താ താരമായത്. ഇദ്ദേഹം പാകിസ്ഥാനിലെ ലാഹോര്‍ സ്വദേശിയാണ്. സ്വര്‍ണ ടൈയും ഷൂസും ധരിച്ചതിനു വിലപിടിപ്പുള്ള കല്ലുകളുള്ള  വസ്ത്രവും ഇദ്ദേഹം ധരിച്ചിരുന്നു. 63,000 രൂപ വിലയുള്ള പാന്റ്‌സ്യൂട്ടും ചടങ്ങില്‍ ഇദ്ദേഹം ധരിച്ചിരുന്നു. വിവാഹസത്കാരത്തിനായിരുന്നു ഇദ്ദേഹം വിലകൂടിയ വസ്ത്രവും ധരിച്ച് താരമായി തിളങ്ങിയത്.

വിലകൂടിയ വസ്ത്രങ്ങളും സ്വര്‍ണ ഷൂസും ധരിച്ച് എത്തിയ ശേഷം ചടങ്ങില്‍ മോഷണം നടക്കാതിരിക്കാനും സല്‍മാന്‍ ശ്രദ്ധിച്ചിരുന്നു. ഇതിനായി പോലീസിന്റെ സഹായം നേരെത്ത തന്നെ തേടി. വ്യത്യസ്തമായ എന്തെങ്കിലും വിവാഹത്തിനു ചെയാനുള്ള ആഗ്രഹത്തെ  തുടര്‍ന്നാണ് ഇത്തരം പ്രവൃത്തിയെന്നും  സല്‍മാനും മാതാപിതാക്കളും പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.