CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 9 Seconds Ago
Breaking Now

ഷോക്കടി; ബില്ല് കൂട്ടി ഇഡിഎഫ് എനര്‍ജിയും; 1.3 മില്ല്യണ്‍ കസ്റ്റമേഴ്‌സിന് ജൂണ്‍ മുതല്‍ 16 പൗണ്ട് വര്‍ദ്ധനവ്; ഇത് ഒഴിവാക്കാനും വഴിയുണ്ട്!

സ്‌റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള ഉപയോക്താക്കള്‍ പുതിയ സപ്ലയറെ കണ്ടെത്തിയാല്‍ ലാഭം കരസ്ഥമാക്കാം

1.3 മില്ല്യണ്‍ കസ്റ്റമേഴ്‌സിന് ഷോക്കടിപ്പിച്ച് ഇഡിഎഫ് എനര്‍ജി നിരക്കില്‍ 1.4 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ജൂണ്‍ മുതല്‍ വര്‍ദ്ധനവ് നടപ്പാക്കും. ഇതോടെ പ്രതിവര്‍ഷം 16 പൗണ്ടാണ് ഉപയോക്താക്കള്‍ക്ക് അധിക ചെലവ് വരിക.

രാജ്യത്തെ വമ്പന്‍മാരായ ആറ് കമ്പനികളില്‍ ഗ്യാസ്, വൈദ്യുതി നിരക്ക് പ്രഖ്യാപിക്കുന്ന ഈ വര്‍ഷത്തെ മൂന്നാമനാണ് ഇഡിഎഫ് എനര്‍ജി. ഇതോടെ ശരാശരി ബില്ലുകള്‍ പ്രതിവര്‍ഷം 1158 പൗണ്ടായി ഉയരും. ബില്ല് ക്യാഷായും, ചെക്കായും നല്‍കുന്ന കസ്റ്റമറില്‍ നിന്നും 6 പൗണ്ട് അധികം ഈടാക്കും.

എനര്‍ജി, നയങ്ങള്‍, മീറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലെ നിരക്ക് കൂടുന്നത് തുടങ്ങിയ കാരണങ്ങളാണ് ഇഡിഎഫ് വര്‍ദ്ധനവിന്റെ കാരണങ്ങളായി അവകാശപ്പെടുന്നത്. എന്നാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സപ്ലയറെ മാറ്റുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള ഉപയോക്താക്കള്‍ പുതിയ സപ്ലയറെ കണ്ടെത്തിയാല്‍ ലാഭം കരസ്ഥമാക്കാം.




കൂടുതല്‍വാര്‍ത്തകള്‍.