CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 42 Seconds Ago
Breaking Now

പിണറായിയ്‌ക്കെതിരെ കേസെടുക്കാന്‍ പറഞ്ഞ കുമ്മനത്തിന് സോഷ്യല്‍മീഡിയയുടെ പണി ; ജിഷയുടെ ചിത്രം പ്രചരിപ്പിച്ച കുമ്മനത്തിന്റെ പോസ്റ്റ് പുറത്തുവിട്ടു

ഇരയുടെ പേരും ചിത്രവും പ്രചരിപ്പിച്ച പിണറായിക്കെതിരെ കേസ് എടുക്കണമെങ്കില്‍ ആദ്യം താങ്കള്‍ക്കെതിരെയല്ലെ കേസ് എടുക്കേണ്ടത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

കശ്മീരിലെ കത്‌വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് കൊടുത്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിന്റെ നടപടി തിരിഞ്ഞ്കുത്തുന്നു. ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയിലൂടെ പരസ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണെന്നായിരുന്നു കുമ്മനം പറഞ്ഞത്. എന്നാല്‍ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിനെ കുറ്റപ്പെടുത്തി 2016 മെയ് 18 ന് ജിഷയുടെ ചിത്രമടക്കം ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ കുമ്മത്തിന് തിരിച്ചടിയായത്.

പെരുമ്പാവൂരില്‍ ജിഷ എന്ന ദളിത് പെണ്‍കുട്ടി ദാരുണമായ വിധം കൊല ചെയ്യപ്പെട്ടിട്ട് ഇപ്പോള്‍ ഏറെ ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലായിരുന്നു കുമ്മനം ജിഷയുടെ ഫോട്ടോ അടക്കം പോസ്റ്റ് ചെയ്തത്. ഇതാണ് ഇപ്പോള്‍ ചിലര്‍ കുത്തിപ്പൊക്കിയത്.

ഇരയുടെ പേരും ചിത്രവും പ്രചരിപ്പിച്ച പിണറായിക്കെതിരെ കേസ് എടുക്കണമെങ്കില്‍ ആദ്യം താങ്കള്‍ക്കെതിരെയല്ലെ കേസ് എടുക്കേണ്ടത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഇത്തരം കേസുകളില്‍ ഇരയാക്കപെടുന്നവര്‍ക്ക് നിയമം നല്‍കുന്ന അവകാശം പിണറായി വിജയന്‍ ലംഘിച്ചിരിക്കുകയാണ്. ഇത് ഇരയെ അപമാനിക്കലാണ്. ഈ നിയമത്തെപ്പറ്റിയുള്ള അജ്ഞതമൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തത്. സംഭവത്തിന് വര്‍ഗ്ഗീയനിറം നല്‍കാന്‍ ശ്രമിച്ചതിലൂടെ ഇത് മന:പൂര്‍വ്വമാണെന്നും വ്യക്തമായി. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരളാ പൊലീസ് ചീഫിന് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.