CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 35 Seconds Ago
Breaking Now

തമിഴ് പച്ചവെള്ളം പോലെ പറയും, ഇംഗ്ലീഷ് ഭാഷ മനസ്സിലായില്ല; പിറന്നുവീണ കുഞ്ഞിന്റെ തലച്ചോര്‍ തകരാറിലായി; വീഴ്ചവരുത്തിയത് എന്‍എച്ച്എസ് ആശുപത്രിയിലെ മിഡ്‌വൈഫുമാരെന്ന് ഹൈക്കോടതി; ശ്രീലങ്കന്‍ അഭയാര്‍ത്ഥി ദമ്പതികള്‍ക്ക് എന്‍എച്ച്എസ് ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും!

നിലൂജന് സെറിബ്രല്‍ പള്‍സിയും, ശാരീരികവും, മാനസികവുമായ വികലാംഗത്വവുമാണ് ഇതുമൂലം സംഭവിച്ചത്

അഭയാര്‍ത്ഥിയായ അമ്മയ്ക്ക് പ്രസവിക്കാന്‍ ഇംഗ്ലീഷ് പരിജ്ഞാനം നിര്‍ബന്ധമല്ലല്ലോ! പക്ഷെ ഇംഗ്ലീഷ് ഭാഷ പിടികിട്ടാത്തത് മൂലം ഇവരുടെ കുഞ്ഞിന് സംഭവിച്ചത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ്. പോഷകാഹാര കുറവ് മൂലം കുഞ്ഞിന്റെ തലച്ചോറിന് കാര്യമായ കുറവുകള്‍ സംഭവിച്ചത് ഭാഷയുടെ പ്രശ്‌നങ്ങള്‍ മറികടന്ന് വിവരങ്ങള്‍ മനസ്സിലാക്കി നല്‍കുന്നതില്‍ മിഡ്‌വൈഫുമാര്‍ വരുത്തിയ വീഴ്ചയാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഇതോടെ എട്ട് വയസ്സുകാരന് ലക്ഷക്കണക്കിന് പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ട ഗതികേടിലാണ് എന്‍എച്ച്എസ്. 

ലണ്ടനിലെ കിംഗ് ജോര്‍ജ്ജ് ആശുപത്രിയിലെ മെഡിക്കല്‍ ജീവനക്കാര്‍ കുഞ്ഞിന്റെ കരച്ചിലില്‍ ആശങ്ക പ്രകടിപ്പിച്ച അമ്മ സിന്ത്യ രാജദീപത്തിന്റെ പരാതികള്‍ മനഃപ്പൂര്‍വ്വം തള്ളിയെന്നാണ് ജഡ്ജ് മാര്‍ട്ടിന്‍ മക്കെന്ന വ്യക്തമാക്കിയത് ഇംഗ്ലീഷിലെ അടിസ്ഥാനപരമായ വാക്കുകളല്ലാതെ മറ്റൊന്നും മനസ്സിലാകാത്ത യുവതിക്ക് മകന്‍ നിലൂജന് എങ്ങിനെ ഭക്ഷണം നല്‍കണമെന്ന് പോലും വ്യക്തമായി നിര്‍ദ്ദേശിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. 

അമ്മയെയും, കുഞ്ഞിനെയും വളരെ നേരത്തെ ഡിസ്ചാര്‍ജ്ജ് ചെയ്ത് തലയൂരിയതോടെ കുഞ്ഞിന് കൃത്യമായി ഭക്ഷണം നല്‍കാതെ തലച്ചോറിന് കാര്യമായ ക്ഷതങ്ങള്‍ സംഭവിക്കുകയായിരുന്നു, ജഡ്ജ് കൂട്ടിച്ചേര്‍ത്തു. 2008-ലാണ് സിന്ത്യയും ഭര്‍ത്താവ് ശിവരാജും അഭയാര്‍ത്ഥികളായി ശ്രീലങ്കയില്‍ നിന്നും ബ്രിട്ടനിലെത്തുന്നത്. 21-ാം വയസ്സിലാണ് തമിഴ് മാത്രം വൃത്തിയായി സംസാരിക്കുന്ന സിന്ത്യ പ്രസവിക്കുന്നത്. തിരക്കേറിയ മറ്റേണിറ്റി വാര്‍ഡില്‍ മിഡ്‌വൈഫുമാര്‍ മുന്നിലെത്തുമ്പോള്‍ ചിരിക്കുക മാത്രം ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു ഈ യുവ മാതാവ്. 

പലപ്പോഴും പറഞ്ഞാല്‍ മനസ്സിലാകാതെ വന്നതോടെ കൈകള്‍ കൊണ്ടുള്ള ആംഗ്യത്തിലാണ് ഇത് പറഞ്ഞ് കൊടുത്തിരുന്നത്. ഡിസ്ചാര്‍ജ്ജ് ചെയ്ത് പിറ്റേന്ന് ഇവര്‍ക്ക് അരികിലെത്തിയ കമ്മ്യൂണിറ്റി മിഡ്‌വൈഫ് കുഞ്ഞിന്റെ നിറം മാറുന്നത് ശ്രദ്ധിച്ചു. 12-15 മണിക്കൂര്‍ കുഞ്ഞിന് പാല്‍ നല്‍കിയിരുന്നില്ല. ഇതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിയെങ്കിലും കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിച്ചിരുന്നു. നിലൂജന് സെറിബ്രല്‍ പള്‍സിയും, ശാരീരികവും, മാനസികവുമായ വികലാംഗത്വവുമാണ് ഇതുമൂലം സംഭവിച്ചത്. എന്നാല്‍ മനസ്സിലാകാന്‍ പാകത്തിലുള്ള നിര്‍ദ്ദേശം നല്‍കിയെന്ന മിഡ്‌വൈഫുമാരുടെ പിടിവാശി കോടതി തള്ളി. 2009ല്‍ സംഭവിച്ച ഈ അവസ്ഥയ്ക്ക് ശേഷം കാര്യങ്ങള്‍ ഏറെ മാറിയിട്ടുള്ളതായി ബാര്‍ക്കിംഗ് ഹാവെറിംഗ്, റെഡ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് മിഡ് വൈഫറി ഡയറക്ടര്‍ വെന്‍ഡി മാത്യൂസ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.