ക്ലാസ്മുറിയിലെ ഡെസ്കില്‍ വിവാഹിതരായ ഡെപ്യൂട്ടി ഹെഡ്ടീച്ചറുടെയും, സയന്‍സ് അധ്യാപകന്റെയും ലൈംഗികബന്ധം വിദ്യാര്‍ത്ഥികള്‍ കണ്ടതോടെ ഇരുവര്‍ക്കും സസ്പെന്ഷന്. ജൂഡിത്ത് റാംസ്ഡെയില് 44, കെമിസ്ട്രി ഹെഡ് പോള്‍ ബ്ലാന്‍ഡ് 42 എന്നിവരാണ് വിദ്യാര്‍ത്ഥികളുടെ റിവിഷന്‍ ദിനത്തില്‍ സെക്സ് നടത്തിയതെന്നാണ് ആരോപണം. ഇതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ സംഭവം കൈയോടെ പിടികൂടിയത്.
ലങ്കാഷയര്‍ റോസെന്ഡെയില് ഹാസ്ലിംഗ്ടണ് സ്കൂളില്‍ നടന്ന സംഭവങ്ങളെത്തുടര്‍ന്ന് ഈ അധ്യാപകര്‍ സസ്പെന്‍ഷനിലാണ്. ഇവര്‍ക്കെതിരെ അന്വേഷണവും നടക്കുന്നുണ്ട്. സംഭവം കണ്ട വിദ്യാര്‍ത്ഥി തിരികെ എത്തി തന്റെ അധ്യാപകനോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ആദ്യം ഇവര്‍ വിശ്വസിച്ചില്ല. പക്ഷെ കാര്യങ്ങള്‍ സിസിടിവിയില്‍ പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭാര്യയും, മൂന്ന് മക്കളുമുള്ള ബ്ലാന്‍ഡ് താന്‍ സസ്പെന്‍ഷനിലാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയാണ് ഇതെല്ലാം പ്രചരിപ്പിക്കുന്നതെന്ന് പറഞ്ഞ ഇദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. യൂണിയനുമായി സംസാരിക്കുമെന്നാണ് അധ്യാപകന്റെ നിലപാട്. ഓഫ്സ്റ്റെഡിന്റെ ഗുഡ് റേറ്റിംഗ് നേടിയ സ്കൂളാണിത്. എന്നാല്‍ സ്കൂളില്‍ ഈ ഇടപാട് നടത്തിയ അധ്യാപകരെ എന്ത് കൊണ്ട് പുറത്താക്കിയില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്.