CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 35 Seconds Ago
Breaking Now

സിറിയയില്‍ യുഎസിന്റെ വ്യോമാക്രമണം ; ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നു ; തിരിച്ചടി ഉറപ്പെന്ന് റഷ്യ

യുഎസിന്റെ ആക്രമണം ഫലപ്രദമായി ചെറുത്തെന്ന് സിറിയ വ്യക്തമാക്കി. വിമതര്‍ക്കെതിരെ സിറിയയ്ക്ക് സൈനീക പിന്തുണ നല്‍കുന്ന റഷ്യയും യുഎസിനെ വിമര്‍ശിച്ചു രംഗത്തെത്തിയിട്ടുണ്ട് .

സിറിയയ്‌ക്കെതിരെ വ്യോമാക്രമണം നടത്തി യുഎസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആക്രമണം. ബ്രിട്ടനും ഫ്രാന്‍സും ആക്രമണത്തിന് സൈനീക പിന്തുണ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ചുള്ള വിശദീകരണവുമായി ട്രംപ് അമേരിക്കന്‍ ജനതയെ അഭിസംഭോദന ചെയ്തു. ദമാസ്‌കസിന് സമീപം ഡൗമയില്‍ കഴിഞ്ഞാഴ്ച സിറിയ നടത്തിയ രാസാക്രമണത്തിനുള്ള പ്രതികരണമാണ് ആക്രമണമെന്ന് ട്രംപ് പറഞ്ഞു. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ യുഎസിന്റെ ആക്രമണം ഫലപ്രദമായി ചെറുത്തെന്ന് സിറിയ വ്യക്തമാക്കി. വിമതര്‍ക്കെതിരെ സിറിയയ്ക്ക് സൈനീക പിന്തുണ നല്‍കുന്ന റഷ്യയും യുഎസിനെ വിമര്‍ശിച്ചു രംഗത്തെത്തിയിട്ടുണ്ട് .

സിറിയയിലെ ആക്രമണത്തിനെതിരെ യുഎസിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി അന്റനോവാണ് രംഗത്തെത്തിയത്.' എല്ലാവരും ഭയപ്പെട്ട കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ഞങ്ങളുടെ മുന്നറിയിപ്പെല്ലാം അവര്‍ തള്ളി. നേരത്തെ തയ്യാറാക്കിയെടുത്ത പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഞങ്ങളെ പലപ്പോഴായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒരു കാര്യം ഉറപ്പായും പറയാം, ഇത്തരം നടപടികള്‍ക്കെല്ലാം കൃത്യമായ തിരിച്ചടിയുണ്ടാകും. അതിന്റെയെല്ലാം ഉത്തരവാദിത്തം യുഎസിനും യുകെയ്ക്കും ഫ്രാന്‍സിനുമായിരിക്കും. റഷ്യന്‍ പ്രസിഡന്റിനെ അപമാനിക്കുന്നത് വച്ചുപൊറുപ്പികകാനാകില്ല. ലോകത്ത് ഏറ്റവുമധികം രാസായുധം ശേഖരിച്ചുവച്ചിരിക്കുന്ന യുഎസിന് റഷ്യയെ വിമര്‍ശിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും അംബാസഡര്‍ പ്രസ്താവനയില്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.