CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 19 Seconds Ago
Breaking Now

ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ വിഷു ആഘോഷങ്ങളുമായി ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിഷുമഹോത്സവം 2018 ക്രോയിഡോണിൽ ഈ മാസം 28 ന് നടക്കും.........

ലണ്ടൻ : കഴിഞ്ഞ കുറെ വർഷങ്ങളായി യു.കെ മലയാളികൾക്ക് കേരളത്തിന്റെ ആഘോഷങ്ങളെയും ഉത്സവങ്ങളെയും ചിരപരിചിതമാക്കിയ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങൾ , ഗുരുവായൂരപ്പ സന്നിധിയിൽവച്ച് ഈ മാസം 28 ന് നടക്കും.ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഓരോ മാസത്തെയും സത്സംഗം കേരളീയ ക്ഷേത്രആഘോഷങ്ങളെയും കലകളെയും അടിസ്ഥാനം ആക്കിയാണ് നടത്തപ്പെടുന്നത് . ഈ വർഷത്തെ വിഷു ആഘോഷം, പാരമ്പരാകൃതമായ ആചാര അനുഷ്ടാനങ്ങൾക്കൊപ്പം . കേരളീയ തനതു കലകളെയും കൂട്ടിയിണക്കി വിഷു മഹോത്സവം 2018 ഈ മാസം ക്രോയിഡോണിൽ വെച്ചു നടക്കും .

ലണ്ടനിലെ മലയാളികളുടെ മുഖമുദ്രയായി നിലകൊള്ളുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിഷു സദ്യ ഭക്തജനങ്ങളുടെ കൂട്ടായ്മയിൽ പാചകം ചെയ്തു തയാറാക്കുമ്പോൾ നമ്മുടെ ഗൃഹാതുരത്വസ്മരണകൾ ആണ് നമ്മിൽ ഉണർത്തുന്നത് . ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ ആഘോഷദിവസം ഗുരുവായൂരമ്പലത്തിൽ നിവേദിച്ച പ്രസാധവിതരണവും കഴിഞ്ഞ കുറേകാലമായി വിഷു ആഘോഷത്തിനോടൊപ്പം ഭക്തജനങ്ങൾക്ക് ലഭ്യമാകുമ്പോൾ ,ഗുരുവായൂർ ക്ഷേത്ര ദർശന സായൂജ്യം സമ്മാനിച്ചു കൊണ്ടാണ് വിഷു ആഘോഷങ്ങൾ നടത്തുന്നത് . ഈ ധന്യനിമിഷത്തിനു സാക്ഷിയാകുവാൻ എല്ലാ യു കെ മലയാളികളെയും ഭഗവദ് നാമത്തിൽ സ്വാഗതം ചെയുന്നു🙏🏻🙏🏻🙏🏻. 

വൈകിട്ട് 5:00 മുതൽ,വിഷുക്കണി , സമ്പ്രദായ ഭജന, കഥകളി, ദീപാരാധന, വിഷു സദ്യ (അന്നദാനം) എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ. ഭാവലയ ഭജന സമിതിയുടെ സമ്പ്രദായ ഭജനയും, വിനീത് വി പിള്ള അവതരിപ്പിക്കുന്ന കഥകളിയും ഉൾപ്പെടെ വിപുലമായ രീതിയിൽ സമൃദ്ധമായി വിഷു മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ ഭാരവാഹികൾ പൂർത്തിയായിരിക്കുന്നു.എല്ലാമലയാളികൾക്കും ലണ്ടൻ ഹിന്ദുഐക്യവേദിയുടെ അനുഗ്രഹത്തിന്റെയും ,ഐശ്വര്യത്തിന്റെയും ,കാർഷിക സമൃദ്ധിയുടെയും ഒരു നല്ല വിഷു ദിനം ആശംസിക്കുന്നു.

  

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: 731-735, London Road, Thornton Heath, Croydon CR7 6AU Email: info@londonhinduaikyavedi.org




കൂടുതല്‍വാര്‍ത്തകള്‍.