CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 16 Seconds Ago
Breaking Now

കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ കംഫര്‍ട്ടബിളാണ് മോദിയ്‌ക്കൊപ്പം ; കെ വി തോമസ് എംപി

സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയ വിനിമയം നടത്തുമ്പോഴാണ്, കെവി തോമസ് പറഞ്ഞു

തന്റെ തീരുമാനങ്ങളെയും നടപടികളേയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന മികച്ച ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കെ വി തോമസ് എംപി. ഇത് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയ വിനിമയം നടത്തുമ്പോഴാണ്, കെവി തോമസ് പറഞ്ഞു

നോട്ട് നിരോധനം, ജിഎസ്ടി എന്നിവയിലൊക്കെ തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മോദിയ്ക്ക് കഴിഞ്ഞു. അതിലെ ശരി തെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണ നിര്‍വഹണം എന്നത് ശാസ്ത്രീയമായ ഒരു സാങ്കേതിക വിദ്യയാണ്. അക്കാര്യത്തില്‍ മോദി വിദഗ്ധനാണ്. പിഎസി ചെയര്‍മാനായി ഇരിക്കേ നോട്ട് നിരോധന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബര്‍ 31 ന് മുമ്പ് എല്ലാം ശരിയാക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. അതുപോലെ സംഭവിച്ചു. രാജ്യത്ത് കലാപം ഒന്നുമുണ്ടായില്ല. ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മോദിയ്ക്ക് കഴിഞ്ഞു. എല്ലാ പ്രശ്‌നങ്ങളേയും മോദി സവിശേഷമായ മാനേജ്‌മെന്റ് ടെക്‌നിക് ഉപയോഗിച്ച് കൈകാര്യം ചെയ്തു. മീഡിയ, ജുഡീഷ്യറി എന്നിവയെല്ലാം നാലു കൊല്ലമായി മോദിയുടെ വൈദഗ്ധ്യം കാണാം. രാഷ്ട്രീയപരമായും ആശയപരമായും മോദിയെ മിക്ക കാര്യങ്ങളിലും എതിര്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ സവിശേഷത കാണാതിരിക്കാനാകില്ലെന്ന് കെ വി തോമസ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.