CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 32 Minutes 54 Seconds Ago
Breaking Now

യുദ്ധം തുടങ്ങട്ടെ; യുഎസ്-ഫ്രഞ്ച് വ്യോമാക്രമണത്തില്‍ പങ്കുചേരാതെ മറ്റ് വഴികളില്ല; ഡമാസ്‌കസിലേക്ക് മിസൈലുകള്‍ തൊടുക്കാന്‍ തെരേസ മേയ് ഉത്തരവിട്ടു; ജനങ്ങളുടെ ഇഷ്ടം മാനിക്കാതെ പ്രധാനമന്ത്രി എങ്ങോട്ടാണ്?

അന്താരാഷ്ട്ര നിയമങ്ങള്‍ പ്രതിരോധിക്കേണ്ട കടമയുണ്ട്. ഒപ്പം എല്ലാവരും സുരക്ഷിതരായി ഇരിക്കുകയും വേണം.

സിറിയന്‍ സൈന്യത്തിന് നേര്‍ക്ക് ബ്രിട്ടീഷ്, യുഎസ്, ഫ്രഞ്ച് വ്യോമാക്രമണം ആരംഭിച്ചു. സൈപ്രസിലെ ആര്‍എഎഫ് അക്രോതിരിയില്‍ നിന്നും പുലര്‍ച്ചെ നാല് ആര്‍എഎഫ് ടൊര്‍നാഡോകള്‍ കുതിച്ചു. രാസായുധങ്ങള്‍ നിര്‍മ്മിക്കുകയും, പ്രയോഗിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങള്‍ക്ക് നേരെയാണ് മിസൈല്‍ അക്രമണം നടത്തുന്നത്. ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ 75 പേരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ പുറത്തുവന്നതോടെയാണ് സംയുക്ത വ്യോമാക്രമണം. സ്‌റ്റോം ഷാഡോ ക്രൂയിസ് മിസൈലുകള്‍ തൊടുത്തതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

മുന്‍ സൈനിക ബേസാണ് രാസായുധങ്ങള്‍ ശേഖരിക്കാനായി സിറിയന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നാണ് കരുതുന്നത്. ഭരണകൂടം രാസായുധം ഉപയോഗിക്കുന്നതിന് തടയിടാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി. ഭരണകൂടത്തെ മാറ്റിമറിക്കുക എന്നൊരു ഉദ്ദേശമില്ല. കൂടാതെ വ്യോമാക്രമണം നടക്കുന്ന തെരഞ്ഞെടുത്ത ലക്ഷ്യകേന്ദ്രങ്ങളില്‍ മാത്രമാണ്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണിത്. രാസായുധം പ്രയോഗിക്കുന്നത് ഒരു സാധാരണ സംഭവമായി മാറാന്‍ അനുവദിക്കില്ല, ഇത് സിറിയയിലായാലും, യുകെ തെരുവിലായാലും, ലോകത്തിലെ മറ്റേതെങ്കിലും സ്ഥലത്തായാലും, തെരേസ മേയ് കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര നിയമങ്ങള്‍ പ്രതിരോധിക്കേണ്ട കടമയുണ്ട്. ഒപ്പം എല്ലാവരും സുരക്ഷിതരായി ഇരിക്കുകയും വേണം. ഇതാണ് നമ്മുടെ രാജ്യം എന്നും ചെയ്തിട്ടുള്ളത്. ഇത് നമ്മള്‍ തുടരും, പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരം പെരുമാറ്റങ്ങള്‍ ഒഴിവാക്കണം. സിറിയയിലെ നിരപരാധികളായ മനുഷ്യനെ ദുരന്തത്തില്‍ നിന്നും രക്ഷിക്കുക മാത്രമല്ല, ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കില്ലെന്ന അന്താരാഷ്ട്ര നിയമങ്ങള്‍ തെറ്റിക്കാന്‍ അനുവദിക്കില്ല, തെരേസ മേയ് കൂട്ടിച്ചേര്‍ത്തു.

സിറിയയില്‍ ബ്രിട്ടന്‍ യുദ്ധത്തിന് ഇറങ്ങുന്നത് ബ്രിട്ടീഷ് ജനതയ്ക്ക് താല്‍പര്യമില്ലെന്ന സര്‍വ്വെ ഫലം ഇന്നലെ പുറത്തുവന്നിരുന്നു. റഷ്യയാണ് സിറിയന്‍ ഭരണകൂടത്തിന്റെ ഉറ്റസുഹൃത്ത് എന്നത് തന്നെയാണ് ഈ വ്യോമാക്രമണങ്ങളുടെ പ്രധാന കാരണം.




കൂടുതല്‍വാര്‍ത്തകള്‍.