CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 9 Minutes 2 Seconds Ago
Breaking Now

സര്‍ക്കാര്‍ പറയുന്നു സെക്‌സി വസ്ത്രങ്ങള്‍ വേണ്ടെന്ന് ; എന്ത് വസ്ത്രം അണിയുമെന്ന് കാണിച്ച് തരാമെന്ന് സ്ത്രീകളും

ലൈംഗിക അതിക്രമങ്ങള്‍ രൂക്ഷമാകുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് സ്ത്രീകള്‍ സെക്‌സി വസ്ത്രം ധരിക്കേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

തായ്‌ലന്‍ഡിലെ വാട്ടര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം. വസ്ത്രധാരണത്തിന് സ്ത്രീകളോട് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ പൊതുവേ ഉണ്ടായ ഇഷ്ടക്കേടാണ് പുറത്തുവരുന്നത്. ശരീരം മൂടിപ്പുതച്ച് നടക്കണമെന്ന് ഉപദേശിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ സ്ത്രീകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

തെരുവുകളില്‍ വെള്ളം ഉപയോഗിച്ച് സ്ട്രീറ്റ് ഫൈറ്റ് നടത്തുന്ന ആഘോഷമാണ് സോംഗ്ക്രാന്‍. തായ് പുതുവര്‍ഷമായ ഈ ആഘോഷത്തില്‍ നാട്ടുകാരും, ടൂറിസ്റ്റുകളും ഒരുപോലെ പങ്കെടുക്കാറുണ്ട്. ബക്കറ്റും, വാട്ടര്‍ പിസ്റ്റളുമായി രംഗത്തിറങ്ങുന്ന ജനം പരസ്പരം വെള്ളമൊഴിച്ച് ആഘോഷിക്കും. മൂന്ന് ദിവസമാണ് പരിപാടി നടക്കുക.

എന്നാല്‍ ആഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ രൂക്ഷമാകുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് സ്ത്രീകള്‍ സെക്‌സി വസ്ത്രം ധരിക്കേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ പഠിപ്പിക്കേണ്ടെന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പ്രചരണമാണ് ഇതോടെ ആരംഭിച്ചത്.

ലൈംഗിക അതിക്രമം ഭയന്ന് വസ്ത്രം ധരിക്കുന്ന കാര്യത്തില്‍ പോലും ഇടപെടുന്നത് ഭീകരമായ അവസ്ഥയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വസ്ത്രം മാറിയത് കൊണ്ടൊന്നും ഇത് അവസാനിക്കില്ല. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുകയാണ് വേണ്ടത്, ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.