ടെസ്റ്റ് മത്സരങ്ങള്‍ക്ക് രണ്ട് പന്തുകള്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഓരോ 80 ഓവറിലും ഇത് മാറ്റി ഉപയോഗിക്കണമെന്നാണ് സച്ചിന്റെ അഭിപ്രായം. ടെസ്റ്റ് ക്രിക്കറ്റില്‍ ബൗളര്‍മാര്‍ക്കും എന്തെങ്കിലും റോള്‍ വേണമെങ്കില്‍ ഈ മാറ്റം അനിവാര്യമാണെന്ന് ഇദ്ദേഹം പറയുന്നു.
നിലവിലെ രീതി ബൗളര്‍മാര്‍ക്ക് ആനുകൂല്യം നല്‍കാത്ത അവസ്ഥയാണ്. മികച്ച ബാറ്റുകളും, ചെറിയ ഗ്രൗണ്ടുമെല്ലാം ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായി. എന്നാല്‍ ബൗളര്‍മാര്‍ക്ക് അപ്പോഴും കൈയിലുള്ളത് പഴയ പന്ത് തന്നെ. ഇതിന് മാറ്റം വരുത്താന്‍ പുതിയ രണ്ട് പന്ത് ഇറക്കുന്നത് നന്നായിരിക്കും.
ബൗളര്‍മാര്‍ തങ്ങള്‍ക്ക് ലഭിക്കാതെ പോകുന്ന ആനുകൂല്യം കണ്ടെത്താനാണ് ബോള്‍ ചുരണ്ടല്‍ പോലുള്ള പരിപാടികളിലേക്ക് തിരിയുന്നത്. പന്തിന്റെ തിളക്കം നഷ്ടമാകുന്നതോടെ റിവേഴ്‌സ് സ്വിംഗ് ആരംഭിക്കും. ഇതിന് പരിഹാരമായാണ് രണ്ട് പന്ത് നല്‍കേണ്ടത്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യക്തമാക്കി.