CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 47 Seconds Ago
Breaking Now

തമിഴ് ജനതയുടെ ജീവിതം ഒരു പോരാട്ടമാണ് ; കാവേരി വിഷയത്തില്‍ രജനികാന്ത്

അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടി വരുന്നു.

തമിഴ് ജനതയ്ക്കുള്ള പ്രധാന പ്രശ്‌നമാണ് വെള്ളം. മുല്ലപ്പെരിയാറില്‍ മലയാളി അറിഞ്ഞ തമിഴന്റെ ആ വികാരം ഇപ്പോള്‍ കര്‍ണ്ണാടകവും മറ്റ് സംസ്ഥാനങ്ങളും കാവേരി വിഷയത്തില്‍ അറിയുകയാണ്. ഈ അവസരത്തില്‍ സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കുടിയേറുന്ന സൂപ്പര്‍താരം രജനികാന്തിന് പറയാനുള്ളത് തമിഴന്റെ വികാരം തന്നെയായിരിക്കും.

ഒരു ജനതയുടെ മനസ്സറിഞ്ഞ കലാപ്രകടനത്തിലൂടെയാണ് രജനികാന്ത് തമിഴ്‌നാട്ടില്‍ സൂപ്പര്‍സ്റ്റാറായത്. ഈ താരം രാഷ്ട്രീയം പ്രസംഗിക്കുമ്പോള്‍ അതില്‍ കിടു ഡയലോഗുകള്‍ സ്വാഭാവികം. തമിഴ്‌നാട്ടില്‍ ജനങ്ങളുടെ ജീവിതം ഒരു പോരാട്ടമാണെന്നാണ് രജനികാന്ത് കാവേരി വിഷയത്തില്‍ താരത്തിന്റെ പ്രതികരണം.

അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടി വരുന്നു. കാവേരി വിഷയത്തില്‍ വെള്ളം പങ്കുവെയ്ക്കുന്ന പ്രശ്‌നത്തെക്കുറിച്ചാണ് ഇത് പറയുന്നത്. കൂടാതെ തൂത്തുക്കുടിയിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സ്‌മെല്‍റ്റര്‍ പ്ലാന്റ് പൂട്ടിക്കാനും പ്രക്ഷോഭങ്ങള്‍ നടക്കുന്നു.

തമിഴ്‌നാട്ടില്‍ പുതുവര്‍ഷം ആരംഭിക്കുമ്പോള്‍ സന്തോഷത്തോടെ ഇരിക്കാനും താരം ആശംസിച്ചു. സ്വന്തം മണ്ണ് സംരക്ഷിക്കാന്‍ പോരാട്ടം ആവശ്യമായി വരുന്ന കാലത്താണ് ജീവിതം. ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളവും സംരക്ഷിക്കാനും പോരാട്ടം. നീതിയും, അവകാശവും ലഭിക്കാന്‍ പോരാട്ടം. എല്ലാവര്‍ക്കും സന്തോഷപ്രദമായ പുതുവര്‍ഷം ഉണ്ടാകട്ടെ, രജനി ട്വീറ്റ് ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.