CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 9 Seconds Ago
Breaking Now

നിരക്ക് വര്‍ദ്ധന ഒരു വശത്ത്, മറുവശത്ത് ഫ്രീ ഫോണ്‍ നമ്പറും കട്ട്; ബ്രിട്ടീഷ് ഗ്യാസ് ഇത് എന്ത് ഉദ്ദേശിച്ചാണ്; മിനിറ്റിന് 55 പെന്‍സ് എന്‍ക്വയറി ലൈന്‍ ഉപയോഗിച്ചാല്‍ മതിയെന്ന്!

4.1 മില്ല്യണ്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫ് ഉപയോക്താക്കള്‍ക്ക് 5.5% നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു

ബ്രിട്ടീഷ് ഗ്യാസ് നാട്ടുകാരുടെ ഗ്യാസ് ഊരുന്ന ലക്ഷണമാണ്. ഉപഭോക്താക്കള്‍ക്ക് നേരില്‍ ബന്ധപ്പെടാനുള്ള ഫ്രീ ഫോണ്‍ നമ്പറാണ് ചാര്‍ജ്ജ് ഈടാക്കുന്ന എന്‍ക്വയറി ലൈനിലേക്ക് കമ്പനി മാറ്റുന്നത്. ഫ്രീ ഫോണ്‍ നമ്പര്‍ ഇല്ലാതാകുന്നതോടെ മിനിറ്റിന് 55 പെന്‍സ് ചെലവുള്ള ലൈന്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകും.

കഴിഞ്ഞ വര്‍ഷം 572 മില്ല്യണ്‍ പൗണ്ട് ലാഭം നേടിയ ശേഷമാണ് എനര്‍ജി വമ്പന്‍ എന്‍ക്വയറി ലൈന്‍ 0800-ല്‍ നിന്നും 0333 നമ്പറിലേക്ക് മാറ്റുന്നത്. ഈ ലൈന്‍ ലോക്കല്‍ നിരക്ക് ഈടാക്കുന്നതാണ്. ചില ഫോണ്‍ പാക്കേജ് ഡീലുകളില്‍ സൗജന്യ പരിധിയില്‍ ഉപയോഗിക്കാന്‍ കഴിയുമെങ്കിലും മറ്റുള്ളവര്‍ മിനിറ്റിന് 55 പെന്‍സ് നല്‍കേണ്ടി വരും.

4.1 മില്ല്യണ്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫ് ഉപയോക്താക്കള്‍ക്ക് 5.5% നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്രീ നമ്പര്‍ ബ്രിട്ടീഷ് ഗ്യാസ് ഒഴിവാക്കിയത്. മെയ് അവസാനത്തിലാണ് നിരക്ക് വര്‍ദ്ധനവ് നടപ്പാകുക. നമ്പര്‍ മാറ്റം ഉപയോക്താക്കളെ അറിയിച്ചിട്ടുമില്ല. ഇടിയുടെ കൂടെ ഒരു തള്ള് കൂടി ഇരിക്കട്ടെ എന്ന മട്ടിലാണ് യുകെയിലെ വമ്പന്‍ കമ്പനി നിലപാട് സ്വീകരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.