CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 1 Seconds Ago
Breaking Now

കത്വ ബലാത്സംഗ കേസില്‍ ബിജെപിയെ പ്രതികൂട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ ; പ്രതികളെ മോചിപ്പിക്കാനുള്ള റാലിയില്‍ പങ്കെടുത്തത് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമെന്ന് ചദര്‍ പ്രകാശ് ഗംഗ

''പാര്‍ട്ടി അധ്യക്ഷന്‍ സാത് ശര്‍മ്മയുടെ നിര്‍ദേശമനുസരിച്ചാണ് കത്വയില്‍ പോയത്. '

കത്വ ബലാത്സംഗക്കേസില്‍ ബിജെപി നേതൃത്വത്തിനെതിരെ പ്രതികളുടെ മോചനത്തിനു വേണ്ടിയുള്ള റാലിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച ചദര്‍ പ്രകാശ് ഗംഗ രംഗത്ത്. പാര്‍ട്ടി നേതൃത്വം നല്‍കിയ നിര്‍ദേശ പ്രകാരമാണ് റാലിയില്‍ സംബന്ധിച്ചതെന്ന് ചദര്‍ പ്രകാശ് ഗംഗ പറഞ്ഞു. രാജി വച്ചത് പാര്‍ട്ടിയുടെ മുഖം രക്ഷിക്കുന്നതിനു വേണ്ടിയാണ്.

പാര്‍ട്ടി അധ്യക്ഷന്‍ സാത് ശര്‍മ്മയുടെ നിര്‍ദേശമനുസരിച്ചാണ് കത്വയില്‍ പോയത്. അവിടെ നടന്ന പ്രതികളുടെ മോചനത്തിനു വേണ്ടിയുള്ള റാലിയില്‍ പങ്കെടുത്തതും പാര്‍ട്ടിയെ അനുസരിക്കുന്നതിന്റെ ഭാഗമായിട്ടാണ്.

കാശ്മീരില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന പൊലീസുകാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടന നടത്തിയ റാലിയിലായിരുന്നു ബിജെപി മന്ത്രിമാരായ ഗംഗയും ലാല്‍ സിംഗും പങ്കെടുത്തത്. ദേശീയ പതാകയേന്തി ഹിന്ദു ഏക്താ മഞ്ച് നടത്തിയ പ്രതിഷേധം വന്‍ വിവാദമായി മാറിയിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു ഹിന്ദു സംഘടനയുടെ പ്രതിഷേധം.ദേശീയ പതാകയെ അപമാനിച്ചതായി നിരവധി പേരാണ് ഇതിനെതിരെ വിമര്‍ശനം ഉന്നിയിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.