CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 56 Seconds Ago
Breaking Now

ഉന്നാവോ പീഡനം ; എംഎല്‍എയ്ക്ക് വേണ്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീ പിടിയില്‍

എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് വേണ്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശശി സിംഗിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്

യുപി ഉന്നാവോയില്‍ ബിജെപി എംഎല്‍എ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാമത്തെ അറസ്റ്റ്. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് വേണ്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശശി സിംഗിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ എംഎല്‍എയെ ലക്‌നൗവിലെ പ്രത്യേക കോടതി ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് അറസ്റ്റ്. 

അറസ്റ്റിലായ ശശി സിംഗ് തന്റെ മകളെ തട്ടിക്കൊണ്ടുപോയി എംഎല്‍എയുടെ വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ ഇവര്‍ വീടിന് കാവല്‍ നിന്നെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം സെന്‍ഗാറിനെ സിബിഐ അറസ്റ്റു ചെയ്തിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.