CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 17 Seconds Ago
Breaking Now

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ സഞ്ജി റാം പിന്‍വലിച്ചത് പത്തുലക്ഷം രൂപ

കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിച്ച പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് തുകയുടെ ഒരു ഭാഗം നല്‍കിയത്.

കഠുവയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കേസൊതുക്കാന്‍ പ്രധാന സൂത്രധാരന്‍ സഞ്ജി റാം തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത് പത്തു ലക്ഷം രൂപയെന്ന് കണ്ടെത്തി. കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിച്ച പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് തുകയുടെ ഒരു ഭാഗം നല്‍കിയത്. കേസ് ഒതുക്കാന്‍ ഹിരാനഗറിലെ എസ് ഐ, കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുമ്പുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍ ആനന്ദ് ദത്ത എന്നിവര്‍ക്ക് നാലു മുതല്‍ അഞ്ചു ലക്ഷം വരെ നല്‍കി. പണം ലഭിക്കുന്നതിന് മുമ്പ് എസ് ഐ തെളിവു നശിപ്പിക്കാന്‍ ശ്രമിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുന്നതിന് വേണ്ടി തെറ്റായ തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്തു.

തന്റെ സഹോദരി ത്രിപ്ത ദേവിയെ ഉപയോഗിച്ച് ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജിന് ഒന്നരലക്ഷവും സഞ്ജി കൈമാറി. സഞ്ജി തന്റെ കൈയ്യിലുണ്ടായിരുന്ന വലിയ തുക ഒളിപ്പിച്ചുവെച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.