CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 17 Minutes 7 Seconds Ago
Breaking Now

എട്ടാം ക്ലാസുകാരിയെ തോക്കു ചൂണ്ടി പീഡിപ്പിച്ചു

ബൈക്കിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു

ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ എട്ടാം ക്ലാസുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മൂന്നുപേര്‍ പീഡിപ്പിച്ചു. പെണ്‍കുട്ടി അടുത്ത ഗ്രാമത്തിലേക്ക് കുടിവെള്ളം ശേഖരിക്കാന്‍ പോകുന്നതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു . മാര്‍ച്ച് 31നാണ് സംഭവം.

സമീപത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി ഒരു രാത്രി മുഴുവന്‍ പീഡനത്തിന് ഇരയാക്കി. പിറ്റേന്ന് രാവിലെ ഗ്രാമത്തില്‍ ഉപേക്ഷിക്കുന്നതിന് മുമ്പും പീഡിപ്പിച്ചു. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ 13 ദിവസം കുട്ടി സംഭവം പുറത്തുപറഞ്ഞില്ല. പിന്നീട് സംശയം തോന്നി വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പുറത്തറിയുന്നത്. യുവാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.