CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 32 Minutes 36 Seconds Ago
Breaking Now

സിറിയയില്‍ ബോംബിടാന്‍ കാണിച്ച ആവേശം വിനയാകുമോ; റഷ്യയെ വെറുപ്പിച്ച തെരേസ മേയോട് ജനങ്ങള്‍ക്ക് കലിപ്പ്; ആശുപത്രി, ബാങ്ക്, എയര്‍പോര്‍ട്ടുകള്‍ എന്നിവ സൈബര്‍ അക്രമണ ഭീഷണിയില്‍; ഇതിന്റെയൊക്കെ വല്ല കാര്യമുണ്ടോ?

അടുത്ത രണ്ട് മൂന്ന് ആഴ്ചകളില്‍ സൈബര്‍ അക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

സിറിയയില്‍ ബോംബിടാന്‍ ഉത്തരവിട്ട തെരേസ മേയ്ക്ക് എതിരെ ജനങ്ങള്‍. പാര്‍ലമെന്റിന്റെ പിന്തുണ തേടാതെ സ്വന്തം ഇഷ്ടപ്രകാരം യുഎസ്, ഫ്രഞ്ച് സൈന്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അസദ് ഭരണകൂടത്തിനെതിരെ വ്യോമാക്രമണം നടത്തിയ സംഭവത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും മേയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാസായുധ പ്രയോഗം തടയാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടതെങ്കിലും ജനങ്ങള്‍ക്ക് റഷ്യയുടെ തിരിച്ചടി ഏത് വിധത്തിലാകുമെന്ന ആശങ്കയുണ്ട്. പ്രത്യേകിച്ച് സൈബര്‍ ലോകത്ത് തിരിച്ചടിച്ചാല്‍ സുപ്രധാനമായ സേവനങ്ങളെ പോലും താറുമാറാക്കാന്‍ റഷ്യക്ക് സാധിക്കുമെന്നാണ് ആശങ്ക. 

വാട്ടര്‍ സപ്ലൈ, ഗ്യാസ് ശൃംഖല, ബാങ്ക്, ആശുപത്രികള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ എന്നീ മേഖലകളെ തകര്‍ക്കാന്‍ റഷ്യയുടെ സൈബര്‍ വിദഗ്ധര്‍ക്ക് സാധിക്കുമെന്നാണ് മുന്നറിയിപ്പ്. ക്രെംലിനില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള സൈബര്‍ നീക്കങ്ങള്‍ നടക്കുമോയെന്ന് സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ് ജിസിഎച്ച്ക്യു. ഡമാസ്‌കസിന് നേരെയാണ് സിറിയന്‍ കെമിക്കല്‍ ആയുധങ്ങളുടെ ഉപയോഗത്തിനെതിരെ സഖ്യസേന വ്യോമാക്രമണം നടത്തിയത്. റഷ്യ സൈനികമായി തിരിച്ചടിക്കില്ലെന്ന് കരുതുന്നതായി തീവ്രവാദ വിരുദ്ധ പ്രതിരോധ വിദഗ്ധന്‍ പ്രൊഫ. മൈക്കിള്‍ ക്ലാര്‍ക്ക് സംശയം പ്രകടിപ്പിച്ചു. 

പക്ഷെ സൈബര്‍ ലോകത്തെ റഷ്യ ഇതിനായി വിനിയോഗിച്ചേക്കാം. അടുത്ത രണ്ട് മൂന്ന് ആഴ്ചകളില്‍ സൈബര്‍ അക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. ദേശീയ ഇന്‍ഫ്രാസ്ട്രക്ചറിനെ തകര്‍ക്കാന്‍ പോന്നതാകും ഇത്. ചെറുകിട സ്ഥാപനങ്ങളെ ബാധിക്കുന്ന തരത്തിലല്ല, പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന തരത്തിലാകും ഈ തിരിച്ചടി. വിമാനങ്ങള്‍ തകരാനുള്ള സാധ്യതകള്‍ പോലും പ്രതീക്ഷിക്കണം, അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് മുതല്‍ വാട്ടര്‍ സപ്ലൈ റദ്ദാക്കാനും, എനര്‍ജി ഗ്രിഡ് പ്രവര്‍ത്തനരഹിതമാക്കാനും, സാമ്പത്തിക ഇടപാടുകള്‍ സ്തംഭിപ്പിക്കാനും റഷ്യന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. 

മേയുടെ നടപടി തെറ്റാണെന്ന് രണ്ടിലൊന്ന് പേരും ചിന്തിക്കുന്നതായുള്ള സര്‍വ്വെ ഫലങ്ങള്‍ക്കിടെയാണ് മന്ത്രിമാര്‍ പോലും വിമര്‍ശനം ഉന്നയിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.