CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 20 Minutes 34 Seconds Ago
Breaking Now

സൂറത്തില്‍ മരിച്ച 11 കാരി ദിവസങ്ങളോളം പീഡിപ്പിക്കപ്പെട്ടുവെന്ന് സൂചന

സൂറത്തിലെ ഭെസ്താനില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്

ശരീരത്തില്‍ 86 മുറിവുകളുമായി 11 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച പെണ്‍കുട്ടിയെ ദിവസങ്ങളോളം തടങ്കലില്‍ വച്ച് മര്‍ദ്ദനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയതായി മൃതദേഹ പരിശോധനയില്‍ കണ്ടെത്തി.

സൂറത്തിലെ ഭെസ്താനില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇതുവരെ കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിലെ മുറിവുകളില്‍ നിന്ന് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി. മുറിവുകളില്‍ ചിലതിന് ഒരാഴ്ചയോളം പഴക്കമുണ്ട്.

എന്നാല്‍ പെണ്‍കുട്ടി ആരെന്നറിയാനുള്ള ശ്രമത്തിലാണ് പോലീസ്. സോഷ്യല്‍മീഡിയയുടെ സഹായത്തോടെ വിവരങ്ങള്‍ തേടുകയാണ്. മാത്രമല്ല പെണ്‍കുട്ടിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.