CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 8 Minutes 38 Seconds Ago
Breaking Now

മമ്മൂട്ടിയുടെ മകനായി സൂര്യയെത്തും ; ആവേശത്തില്‍ ആരാധകര്‍

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി മഹി രാഘവ് സംവിധാനം ചെയ്യുന്ന യാത്ര എന്ന തെലുങ്ക് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്

വൈഎസ്ആറിന്റെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വേഷത്തില്‍ സൂര്യയാണെന്ന് സംവിധായകന്‍ പറയുന്നു. മറ്റൊരു നടനെ കുറിച്ചും ചിന്തിക്കുന്നില്ല. സൂര്യ സമ്മതിക്കുമെന്നാണ് ആരാധകരും പ്രതീക്ഷ. തെലുങ്കില്‍ ധാരാളം ആരാധകരുള്ള താരമാണ് സൂര്യ.

മകളുടെ വേഷത്തില്‍ കീര്‍ത്തി സുരേഷിനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. വൈഎസ്ആറിന്റെ നീണ്ട പദയാത്രയാണ് യാത്ര. മേയ് അവസാനമോ ജൂണ്‍ ആദ്യമോ ചിത്രീകരണം തുടങ്ങും. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ ആകാംക്ഷയിലാണ് .




കൂടുതല്‍വാര്‍ത്തകള്‍.