Breaking Now

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ മരണശിക്ഷ; നിയമഭേദഗതിക്ക് കെജ്രിവാള്‍

അടുത്ത നിയമസഭാ സമ്മേളനം ചേരുമ്പോള്‍ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്നാണ് വാഗ്ദാനം.

കത്വ, ഉന്നാവോ പീഡനക്കേസുകള്‍ രാജ്യത്ത് വലിയ ബഹളത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന വേട്ടക്കാര്‍ക്ക് മരണശിക്ഷ ഉറപ്പാക്കാന്‍ നിയമഭദഗദി ചെയ്യുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. അടുത്ത നിയമസഭാ സമ്മേളനം ചേരുമ്പോള്‍ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്നാണ് വാഗ്ദാനം. 

ഇതോടൊപ്പം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇതിനായി പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും ഡല്‍ഹി മുഖ്യന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങളുടെ നിയമസഭ പാസാക്കുന്ന ബില്ലുകള്‍ കേന്ദ്രത്തിന്റെ അനുമതി തേടണമെന്നതിനാല്‍ കാര്യങ്ങള്‍ പ്രയാസമാണ്, കെജ്രിവാള്‍ പറഞ്ഞു. 

പീഡനക്കേസുകളിലെ പ്രതികള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നായാല്‍ നിയമം ഇവരെ രക്ഷിക്കാന്‍ കൂട്ടുനില്‍ക്കുമെന്ന അപകടകരമായ സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാസാക്കിയ പല നിയമഭേദഗതികള്‍ക്കും അനുമതി ലഭിച്ചില്ലെന്ന് കെജ്രിവാള്‍ ആരോപിച്ചു. ഈ നിയമവും ഭേദഗതി വരുത്തി കേന്ദ്രത്തിന് നല്‍കും. സ്ത്രീകളുടെ സുരക്ഷയും, വേഗത്തില്‍ നീതി നടപ്പാക്കാനും ഇത് അനുവദിക്കണം, അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.