CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 45 Minutes 9 Seconds Ago
Breaking Now

കത്വ പീഡനകേസില്‍ നിയമ നടപടിയെ ചോദ്യം ചെയ്ത ബിജെപിമന്ത്രിമാര്‍ പുറത്തേക്ക്

മന്ത്രിമാരെ രാജിവെയ്പ്പിക്കാന്‍ ബിജെപി നേരത്തെ തീരുമാനിച്ചിരുന്നു

കത്വ പീഡനക്കേസില്‍ പോലീസിന്റെ ഇടപെടല്‍ ചോദ്യം ചെയ്ത രണ്ട് ബിജെപി മന്ത്രിമാരുടെ രാജി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചു. എട്ട് വയസ്സുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായി നടന്ന റാലിയിലാണ് രണ്ട് മന്ത്രിമാര്‍ പങ്കെടുത്തത്. ഈ മന്ത്രിമാരെ രാജിവെയ്പ്പിക്കാന്‍ ബിജെപി നേരത്തെ തീരുമാനിച്ചിരുന്നു. ഇതോടെയാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് ജമ്മുവിലെത്തി. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കും, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവര്‍ക്കൊപ്പവും അദ്ദേഹം ചര്‍ച്ച നടത്തി. യോഗം കഴിഞ്ഞ ഉടനെയായിരുന്നു മന്ത്രിമാരായ ലാല്‍ സിംഗ്, ചാന്ദര്‍ പ്രകാശം ഗംഗ എന്നിവര്‍ രാജിവെയ്ക്കുമെന്ന് മാധവ് പ്രഖ്യാപിച്ചത്.

വസ്തുതകള്‍ മനസ്സിലാക്കാതെയാണ് മന്ത്രിമാര്‍ റാലിയില്‍ പങ്കെടുത്തതെന്ന് രാം മാധവ് സമ്മതിച്ചു. പക്ഷെ കോണ്‍ഗ്രസ് ആരോപിക്കുന്നത് പോലെ അന്വേഷണങ്ങള്‍ അട്ടിമറിക്കാനുള്ള യാതൊരു നീക്കവും നടക്കുന്നില്ല. പീഡകര്‍ക്ക് അനുകൂലമായാണ് മന്ത്രിമാര്‍ പ്രവര്‍ത്തിച്ചതെന്ന ആരോപണവും രാം മാധവ് നിഷേധിച്ചു. അവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണതെന്നും അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.