CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 44 Minutes 46 Seconds Ago
Breaking Now

എന്‍എച്ച്എസ് രോഗികള്‍ക്ക് നേരിട്ട് പണം നല്‍കാന്‍ ഒരുങ്ങുന്നു; നികുതിദായകന്റെ പണം എങ്ങനെ ചെലവാക്കണമെന്ന് രോഗിക്ക് തീരുമാനിക്കാം; കുടുംബക്കാരെ കെയററാക്കാം, പേഴ്‌സണല്‍ അസിസ്റ്റന്റിനെ നിയോഗിക്കാം

രോഗികള്‍ക്ക് നേരിട്ട് നല്‍കുന്ന പണം ശരിയായി വിനിയോഗിക്കപ്പെടില്ലെന്ന ആശങ്കയാണ് വിമര്‍ശകര്‍ക്കുള്ളത്

എന്‍എച്ച്എസ് ആശുപത്രികള്‍ കനത്ത സമ്മര്‍ദത്തിലാണ്. രോഗികളെ മികച്ച രീതിയില്‍ ശുശ്രൂഷിക്കാനൊന്നും എന്‍എച്ച്എസ് ജീവനക്കാര്‍ക്കും നേരവും സൗകര്യവുമില്ല. കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നില്ല, ഉള്ള ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കുകയോ കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹര്യങ്ങളോ നല്‍കുന്നുമില്ല. എന്‍എച്ച്എസില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നിരിക്കെ രോഗികള്‍ക്ക് സ്വന്തം ചികിത്സ ഇഷ്ടപ്രകാരം നടത്താന്‍ പണം കൈമാറാനുള്ള ഒരുക്കത്തിലാണ് ഹെല്‍ത്ത് സര്‍വ്വീസ്. 

മാനസിക ആരോഗ്യ പ്രശ്‌നങ്ങളും, ഡിമെന്‍ഷ്യ, ഫിസിക്കല്‍ ലേണിംഗ് ഡിഫിക്കല്‍റ്റി തുടങ്ങിയ അവസ്ഥകള്‍ ബാധിച്ചവരുമായ ആയിരക്കണക്കിന് രോഗികള്‍ക്കാണ് ഹെല്‍ത്ത് സര്‍വ്വീസ് നേരിട്ട് പണം നല്‍കുക. ഇതുവഴി തങ്ങള്‍ക്ക് ആവശ്യമുള്ള ചികിത്സ തെരഞ്ഞെടുക്കാന്‍ ഇവര്‍ക്ക് അനുമതി ലഭിക്കും. രോഗികള്‍ക്ക് അധികാരം കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിമാര്‍ ഇതിനുള്ള നീക്കങ്ങള്‍ സജീവമാക്കുന്നത്. രോഗികള്‍ക്ക് നേരിട്ട് ലഭിക്കുന്ന പണം ഓരോരുത്തരുടെയും അവസ്ഥയ്ക്ക് അനുസൃതമായി ഏത് ചികിത്സയ്ക്കാണ് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിച്ച് വിനിയോഗിക്കാം. 

ഇതിന് ഡോക്ടറുടെ അനുമതി വാങ്ങിയിരിക്കണം എന്നത് മാത്രമാണ് നിബന്ധന. വ്യക്തിഗത ഹെല്‍ത്ത് ബജറ്റ് കൈകാര്യം ചെയ്യാനുള്ള ചുമതല സൈന്യത്തില്‍ നിന്നും വിരമിച്ചവര്‍ക്കും, വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കുമാകും. ചികിത്സ അടിസ്ഥാനമാക്കി ആയിരക്കണക്കിന് പൗണ്ട് വരെ ലഭ്യമാക്കുമെന്നാണ് വിവരം. തങ്ങളുടെ കെയറര്‍മാര്‍ ആരാകണമെന്നും, പേഴ്‌സണല്‍ അസിസ്റ്റന്റിനെ വെയ്ക്കാനും, ഉപകരണങ്ങള്‍ വാങ്ങാനും, വ്യായാമ ക്ലാസുകളുടെ ഭാഗമാകാനും ഈ ബജറ്റ് സഹായിക്കുമെന്നാണ് പ്രതീക്ഷ. 

എന്നാല്‍ ഇത്തരത്തില്‍ രോഗികള്‍ക്ക് നേരിട്ട് നല്‍കുന്ന പണം ശരിയായി വിനിയോഗിക്കപ്പെടില്ലെന്ന ആശങ്കയാണ് വിമര്‍ശകര്‍ക്കുള്ളത്. ഹോളിഡേ അടിച്ച് പൊളിക്കാന്‍ വരെ ഇത് ഉപയോഗിച്ചേക്കാമെന്നാണ് ഇവര്‍ പറയുന്നത.് നിലവില്‍ എന്‍എച്ച്എസ് തുടര്‍ചികിത്സാ പദ്ധതി പ്രകാരം 23000 പേര്‍ക്ക് ലഭിക്കുന്ന വ്യക്തിഗത ബഡ്ജറ്റ് 350,000 പേര്‍ക്ക് ലഭ്യമാക്കാനാണ് മന്ത്രിമാര്‍ ആലോചിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.