CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 46 Minutes 58 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോറ്റു; സിറ്റിക്ക് പ്രീമിയര്‍ ലീഗ് തളികയിലാക്കി നല്‍കി വെസ്റ്റ് ബ്രോം

ഒരു സമനില എങ്കിലും ഉണ്ടെങ്കില്‍ ലീഗ് കിരീടം വിട്ടുകൊടുക്കാതെ കാത്തുസൂക്ഷിക്കാന്‍ യുണൈറ്റഡിന് കഴിയുമെന്നിരിക്കെയാണ് വെസ്റ്റ് ബ്രോംവിച്ചിനെതിരെ തോല്‍വി.

രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം തട്ടകത്ത് ദുര്‍ബലരായ വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണിനെതിരെ 1-0ന് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതോടെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍പട്ടം മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തം. 

ഒരു സമനില എങ്കിലും ഉണ്ടെങ്കില്‍ ലീഗ് കിരീടം വിട്ടുകൊടുക്കാതെ കാത്തുസൂക്ഷിക്കാന്‍ യുണൈറ്റഡിന് കഴിയുമെന്നിരിക്കെയാണ് വെസ്റ്റ് ബ്രോംവിച്ചിനെതിരെ തോല്‍വി. ഓള്‍ഡ് ട്രാഫോഡില്‍ ജേ റോഡ്രിഗസിന്റെ ഹെഡര്‍ യുണൈറ്റഡിന്റെ നെഞ്ചകത്തേക്കാണ് തുളഞ്ഞുകയറിയത്. 

തന്റെ ആദ്യത്തെ ഇംഗ്ലീഷ് കിരീടം ആഘോഷിക്കാന്‍ സിറ്റി മാനേജര്‍ പെപ്പ് ഗ്വാര്‍ഡിയോള സ്ഥലത്തില്ലെങ്കിലും സന്തോഷവാര്‍ത്തയില്‍ കോച്ചിന്റെ പ്രതികരണമെത്തി. മറ്റുള്ളവരെ പോലെ താനും ആശ്ചര്യപ്പെട്ട് ഇരിക്കുകയാണെന്നാണ് ഗ്വാര്‍ഡിയോളയുടെ വെളിപ്പെടുത്തല്‍. ആര് കൈക്കലാക്കും എന്ന് മാസങ്ങളോളം തട്ടിത്തെറിച്ച് പോയ കിരീടമാണ് സിറ്റിയെ തേടിയെത്തിയത്. 

ചിരവൈരികളായ യുണൈറ്റഡിനെ തോല്‍പ്പിച്ച് കിരീടം കരസ്ഥമാക്കാനുള്ള സിറ്റിയുടെ മോഹം കഴിഞ്ഞ ആഴ്ച 3-2ന് അവര്‍ക്കെതിരെ അവസാനിച്ചിരുന്നു. വെസ്റ്റ് ബ്രോമാണ് യഥാര്‍ത്ഥത്തില്‍ കിരീടം തളികയിലാക്കി സിറ്റിക്ക് എത്തിച്ചതെന്ന് പറയാം. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ എട്ടെണ്ണവും തോറ്റ വെസ്റ്റ് ബ്രോം അവസാനമായി ഒരു മത്സരം ജയിച്ചത് ജനുവരിയിലാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.