CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 57 Minutes 34 Seconds Ago
Breaking Now

ബ്രിട്ടന്റെ കുപ്രശസ്തമായ കോളനിവത്കരണ കാലത്തിന് മാപ്പ് പറയണം; ചാള്‍സ് രാജകുമാരന്‍ ഒരിക്കലും കോമണ്‍വെത്ത് മേധാവിയാകരുത്; കിടിലന്‍ വാദങ്ങളുമായി ജെറമി കോര്‍ബിന്‍

രാജ്ഞി മരിച്ചാല്‍ ആരാകും കോമണ്‍വെല്‍ത്ത് മേധാവിയെന്ന് തീരുമാനിക്കാന്‍ കൃത്യമായ നിയമങ്ങളൊന്നുമില്ല

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ കോളനികളായി ഉപയോഗിച്ച് അടിച്ചമര്‍ത്തി ലാഭം കൊയ്ത ബ്രിട്ടന്റെ ഭൂതകാലം അങ്ങനെ എളുപ്പത്തിലൊന്നും മറക്കാന്‍ സാധിക്കില്ല. ആ ദുഷ്പ്രവര്‍ത്തിക്ക് ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് പല കാലങ്ങളായി ആവശ്യം ഉയരുന്നതുമാണ്. ഈ ആവശ്യത്തിന് പിന്തുണയുമായി ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ രംഗത്ത് വന്നിരിക്കുകയാണ്. അസാന്മാര്‍ഗികമായ കോളനിവത്കരണ ഭൂതകാലത്തിന് ബ്രിട്ടന്‍ മാപ്പ് പറയണമെന്നാണ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ അടുത്ത മേധാവി ഒരു കാരണവശാലും ചാള്‍സ് രാജകുമാരന്‍ ആകരുതെന്നും കോര്‍ബിന്‍ ആവശ്യപ്പെട്ടു. പകരം രാജ്ഞിയുടെ ഈ സ്ഥാനത്തേക്കുള്ള പിന്‍ഗാമികളെ അംഗ രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കണം. ബ്രിട്ടന്റെ ചരിത്രപരമായ കര്‍ത്തവ്യം അംഗീകരിക്കുന്നതാകണം ഈ ആഴ്ച ലണ്ടനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സമ്മിറ്റെന്നും കോര്‍ബിന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്ഞി മരിച്ചാല്‍ ആരാകും കോമണ്‍വെല്‍ത്ത് മേധാവിയെന്ന് തീരുമാനിക്കാന്‍ കൃത്യമായ നിയമങ്ങളൊന്നുമില്ല. 53 രാജ്യങ്ങള്‍ അംഗങ്ങളായുള്ള കോമണ്‍വെല്‍ത്തില്‍ ഇതുവരെ മറ്റൊരു പ്രതിനിധിയും മേതൃസ്ഥാനത്തേക്ക് എത്തിയിട്ടില്ല. ചാള്‍സ് രാജാവായാല്‍ ഈ സ്ഥാനം ഇദ്ദേഹം കൈക്കലാക്കുമെന്നാണ് പൊതുവെയുള്ള അഭ്യൂഹങ്ങള്‍.

കോമണ്‍വെല്‍ത്ത് സമ്മിറ്റില്‍ മന്ത്രിമാര്‍ ബ്രിട്ടന്റെ തെറ്റുകള്‍ക്ക് മാപ്പ് പറയണമെന്ന കാര്യത്തില്‍ ഉറച്ചുനിന്നു. ഭൂതകാലത്തിന് മാപ്പ് പറയാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് മേല്‍ ഷാഡോ ഫോറിന്‍ സെക്രട്ടറി എമിലി തോണ്‍ബെറിയും സമ്മര്‍ദം ചെലുത്തുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.