CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes 54 Seconds Ago
Breaking Now

വിഷു ദിനത്തില്‍ മലയാളികള്‍ക്ക് വേദനയായി മരണ വാര്‍ത്തയെത്തി ; ആറു മാസം മുമ്പ് തിരിച്ചറിഞ്ഞ കാന്‍സര്‍ മലയാളി നഴ്‌സിന്റെ ജീവനെടുത്തു

എഡിന്‍ബറോയിലെ മലയാളി നഴ്‌സാണ് മരണത്തിന് കീഴടങ്ങിയത്.

വിഷു ആഘോഷത്തിനായി കാത്തിരുന്ന യുകെ മലയാളികളെ തേടി മരണ വാര്‍ത്തയെത്തി. ഇതു വലിയ വേദനയായി.എഡിന്‍ബറോയിലെ മലയാളി നഴ്‌സാണ് മരണത്തിന് കീഴടങ്ങിയത്. ആറു മാസം മുമ്പ് മാത്രമാണ് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. 45 വയസ്സു മാത്രമുള്ള ഷീജാ ബാബുവിനെ മരണം വിളിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 7.45നായിരുന്നു അന്ത്യം. 

എഡിന്‍ബറോയിലെ പീകോക്ക് നഴ്‌സിങ് ഹോമില്‍ ജീവനക്കാരിയായിരുന്ന ഷീജ ലിവിങ്‌സ്റ്റണില്‍ കുടുംബ സമേതം താമസിക്കുകയായിരുന്നു. കോഴഞ്ചേരി സ്വദേശിനിയായ ഷീജ എഡിന്‍ബറോ മാര്‍തോമ കോണ്‍ഗ്രിഗേഷന്‍ ഇടവകാംഗമായ ബാബു എബ്രഹാമിന്റെ ഭാര്യയാണ്. സ്‌റ്റെഫാന്‍ (16), സൂരജ് (15) , നേഹ (6) എന്നിവരാണ് മക്കള്‍.

മെമ്മോറിയല്‍ സര്‍വീസ് നടത്തുന്ന തിയതിയും സമയവും അറിയിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. മൃതദേഹം ലിവിങ്സ്റ്റണില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയും പിന്നീട് സംസ്‌കാരം നാട്ടില്‍ നടത്താനുമാണ് തീരുമാനം. ഈ വിയോഗത്തില്‍ കുടുംബത്തിന്റെ വേദനയ്‌ക്കൊപ്പം യൂറോപ്പ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.