CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 54 Seconds Ago
Breaking Now

സൗത്ത് ലണ്ടന്‍ റോഡില്‍ 58-ാമത്തെ കുത്തിക്കൊല; 30-കളില്‍ പ്രായമുള്ള സ്ത്രീ കൊല്ലപ്പെട്ടത് വീടുകള്‍ 1.3 മില്ല്യണ്‍ പൗണ്ടിന് വില്‍ക്കപ്പെടുന്ന ഇടത്ത്; കുടുംബവഴക്ക് കൊലപാതകത്തിലേക്ക്

കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്ന 20-കളില്‍ പ്രായമുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

ലണ്ടനിലെ കൊലപാതകങ്ങളുടെ എണ്ണം 58-ല്‍ തൊട്ടു. സൗത്ത് ലണ്ടനില്‍ 30-കളില്‍ പ്രായമുള്ള യുവതി കൊല്ലപ്പെട്ടതോടെയാണ് എണ്ണം ഉയര്‍ന്നത്. ഇവരെ കുത്തിക്കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പ്രതി അറസ്റ്റിലായിട്ടുണ്ട്. ബ്രിക്സ്റ്റണില്‍ വൈകുന്നേരം 6.36-ഓടെയാണ് പോലീസിനെ ഇവിടൊരു വിലാസത്തിലേക്ക് വിളിച്ചുവരുത്തിയത്.

സഡ്‌ബോണ്‍ ഗ്രോവിലാണ് അക്രമം അരങ്ങേറിയത്. 1,325,000 പൗണ്ടിന് വരെ ഭവനങ്ങള്‍ വില്‍ക്കപ്പെടുന്ന സ്ഥലമാണിത്. കുത്തേറ്റ നിലയില്‍ കണ്ടെത്തിയ സ്ത്രീയെ രക്ഷപ്പെടുത്താന്‍ സ്ഥലത്തെത്തിയ പാരാമെഡിക്കുകള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്ന 20-കളില്‍ പ്രായമുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ സൗത്ത് ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലാണ്. ഹോമിസൈഡ് & മേജര്‍ ക്രൈം കമ്മാന്‍ഡില്‍ നിന്നുള്ള ഓഫീസര്‍മാര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി.

വീടിനുള്ളില്‍ വെച്ച് തന്നെയാണ് അക്രമം അരങ്ങേറിയത്. മുന്‍പുള്ള കൊലപാതകങ്ങള്‍ തെരുവുകളിലാണ് നടന്നത്.




കൂടുതല്‍വാര്‍ത്തകള്‍.