CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 34 Seconds Ago
Breaking Now

റഷ്യ ബ്രിട്ടീഷുകാരെ നാറ്റിക്കുമോ? ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് സിറിയയിലെ അക്രമണമെന്ന് ഉറപ്പിച്ച് തെരേസ മേയ്; എംപിമാരുടെയും, പ്രമുഖരുടെയും സ്വകാര്യ വിവരങ്ങള്‍ റഷ്യ പുറത്തുവിടുമെന്ന് ആശങ്ക

റഷ്യന്‍ ട്രോളുകളുടെ എണ്ണത്തില്‍ 2000 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായതെന്ന് പെന്റഗണ്‍

സിറിയയെ പിന്‍താങ്ങുന്നത് റഷ്യയാണ്. ഇത് വ്യക്തമായി അറിയാവുന്നത് കൊണ്ട് തന്നെയാണ് അസദ് ഭരണകൂടത്തിനെതിരെ നടത്തിയ വ്യോമാക്രമണത്തില്‍ ബ്രിട്ടന്‍ പങ്കാളിയായത്. നേരിട്ട് റഷ്യക്കെതിരെ യുദ്ധം നടത്തുക പ്രായോഗികമല്ല. അതുകൊണ്ട് തന്നെ സാലിസ്ബറി അക്രമണത്തിന് ഒരു മറുപടി നല്‍കുകയാണ് ബ്രിട്ടന്റെ ലക്ഷ്യം. എന്നാല്‍ ഇതിന് ബ്രിട്ടന്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് ആശങ്ക.

നേരിട്ടൊരു അക്രമത്തിന് മുതിരാതെ സൈബര്‍ അക്രമണങ്ങള്‍ക്കാണ് റഷ്യ ശ്രമിക്കുകയെന്ന് പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈബര്‍ അക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാനും തിരിച്ചടിക്കാനും ജിസിഎച്ച്ക്യുവിലെ ഇന്റലിജന്‍സ് ഓഫീസര്‍മാരും, ഡിഫന്‍സ് മന്ത്രാലയവും ഒരുങ്ങിയിരിക്കുകയാണ്. സാധ്യതയുള്ള എല്ലാ പ്രതിരോധവും യുകെ സ്വീകരിക്കണമെന്ന് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ സ്ഥിരീകരിച്ചു.

ഗതാഗതം, വാട്ടര്‍ സപ്ലൈ, ഗ്യാസ് ശൃംഖല, ബാങ്ക്, ഹോസ്പിറ്റല്‍, വ്യോമഗതാഗതം എന്നിവ തകര്‍ക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഇെേതാടൊപ്പം നാറ്റിക്കല്‍ നടപടികള്‍ക്കും സാധ്യതയുണ്ട്. എംപിമാരുടെയും, മറ്റ് പ്രമുഖ വ്യക്തികളുടെയും സ്വകാര്യ രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ട് ഇത് സാധ്യമാക്കാനും ഇടയുണ്ട്.

വ്യോമാക്രമണത്തിന് ശേഷം റഷ്യന്‍ ട്രോളുകളുടെ എണ്ണത്തില്‍ 2000 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായതെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഏത് നിമിഷവും ഒരു സൈബര്‍ അക്രമണം പ്രതീക്ഷിക്കാമെന്നതാണ് അവസ്ഥ.




കൂടുതല്‍വാര്‍ത്തകള്‍.