CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 46 Minutes 16 Seconds Ago
Breaking Now

എട്ടാമത് വയനാട് സംഗമം സമാപിച്ചു....

കേരളത്തിലെ വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ "വോയിസ് ഓഫ് വയനാട് ഇൻ യുകെ" ക്യാമ്പ് പ്രൗഡോജ്ജ്വലമായ വിവിധ പരിപാടികളോടെ സമാപിച്ചു. സാധാരണ ഏകദിന സംഗമമായി ഈ വർഷം മൂന്ന് ദിവസം നീണ്ടു നിന്ന ക്യാമ്പായാണ് നടത്തിയത്. മൂന്ന് ദിവസം മുതിർന്നവരും കുട്ടികളും അവരവരുടെ വിവിധങ്ങളായ കലാവിരുന്നുകൾ അവതരിപ്പിക്കുകയും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചയ്തു. വളയിൽ ചാട്ടം, ഭാര്യമാരെ തിരിച്ചറിയൽ, ഭർത്താക്കന്മാരെ തിരിച്ചറിയൽ, മാതാപിതാക്കളെ തിരിച്ചറിയൽ തുടങ്ങിയ മത്സരങ്ങൾ മിക്കവർക്കും പുതിയ അനുഭവമായിരുന്നു. 

മത്സരങ്ങൾക്ക് റോബി മേക്കര, ജോസഫ് ലൂക്ക, സജിമോൻ രാമച്ചനാട്ട്, തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പ് അംഗങ്ങൾ തൊട്ടടുത്തുള്ള സെഡാർ കേവ് മലനിരകളിലേക്ക് ട്രെക്കിംഗ് നടത്തി. ട്രെക്കിംഗിന് കേരള ബാസ്‌ക്കറ്റ് ബോൾ ടീം അംഗവും കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ഷാജി വർക്കി, ലൂക്കോസ് നോട്ടിംഗ്ഹാം എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ വർഷം നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർന്നുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. 2019 ലെ സംഗമം ക്യാമ്പ് നടത്തുന്നതിന് റോബി മേക്കര , സതീഷ് കേറ്ററിംഗ്, എൽദോ ന്യൂപോർട്ട്, പ്രിൻസ് സ്വാൻസി എന്നിവരെ ചുമതലപ്പെടുത്തി. സമാപന മീറ്റിംഗിൽ വോയിസ് ഓഫ് വയനാട് ഇൻ യുകെ ചെയർമാൻ സർ. രാജൻ വർഗീസ് അധ്യക്ഷത വഹിച്ചു. 

ബെന്നി വർക്കി പെരിയപുറം  

 

 

,  

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.