CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 55 Seconds Ago
Breaking Now

റെയില്‍വെ ഓണ്‍ലൈന്‍ ടിക്കറ്റ് ഐആര്‍സിടിസി വഴി ബുക്ക് ചെയ്യാനുള്ള നിബന്ധനകള്‍ മാറി; ഈ പത്തു കാര്യങ്ങള്‍ അറിയണം

ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ്വേഷനും, തത്കാല്‍ സ്‌കീമും ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെ ചില പരിഷ്‌കരിച്ച നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്

ഐആര്‍സിടിസി വഴി 13 ലക്ഷം ഓണ്‍ലൈന്‍ റെയില്‍വെ ടിക്കറ്റുകളാണ് ഇന്ന് ബുക്ക് ചെയ്യപ്പെടുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണമേറിയതോടെ പലവിധ ദുഷ്പ്രവണതകളും രൂപപ്പെടുന്നുണ്ട്. ദിവസേന 2 കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ റെയില്‍വെ ഐആര്‍സിടിസി വഴി 120 ദിവസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യാം. 

ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ്വേഷനും, തത്കാല്‍ സ്‌കീമും ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെ ചില പരിഷ്‌കരിച്ച നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്, അവ ഇപ്രകാരമാണ്. 

1) ഒരു യൂസര്‍ ഐഡി ഉപയോഗിച്ച് ഒരു മാസം ആറ് ടിക്കറ്റ് മാത്രം. ആധാര്‍ വേരിഫൈ ചെയ്ത ഉപയോക്താവാണെങ്കില്‍ 12 ടിക്കറ്റ് ലരെയാകാം. രാവിലെ 8 മുതല്‍ 10 വരെ തുറക്കുന്ന സമയത്ത് ഒരാള്‍ക്ക് രണ്ട് ടിക്കറ്റ് മാത്രം. 

2) രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ സിംഗിള്‍ പേജ്, ക്വിക്ക് ബുക്ക് സര്‍വ്വീസ് ലഭ്യമല്ല. കൂടാതെ ലോഗിന്‍ മുതല്‍ പാസഞ്ചര്‍ വിവരങ്ങള്‍ക്കും, പേയ്‌മെന്റ് പേജിനും കാപ്ച്ചയും ഏര്‍പ്പെടുത്തും. 

3) യൂസര്‍ നെയിം, ഇമെയില്‍, മൊബൈല്‍ നമ്പര്‍, ചെക്ക് ബോക്‌സ് എന്നിവ രേഖപ്പെടുത്തിയ ശേഷം സുരക്ഷാ ചോദ്യത്തിന് മറുപടി നല്‍കണം. 

4) ഏജന്റുമാര്‍ക്ക് രാവിലെ 8 മുതല്‍ 8.30 വരെയും, 10 മുതല്‍ 10.30 വരെയും, 11 മുതല്‍ 11.30 വരെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ തുടങ്ങി ആദ്യ അരമണിക്കൂറില്‍ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് ലഭ്യമല്ല

5) പാസഞ്ചര്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ 25 സെക്കന്‍ഡ് മാത്രമാണ് നല്‍കുക. 5 സെക്കന്‍ഡിനുള്ളില്‍ കാപ്ച്ചയും നല്‍കണം. 

6) പേയ്‌മെന്റ് നടത്താന്‍ 10 സെക്കന്‍ഡാണുള്ളത്. ഇതിന് ഒടിപിയും വേണം. 

7) തത്കാല്‍ ടിക്കറ്റ് യാത്രക്ക് ഒരു ദിവസം മുന്‍പ് ബുക്ക് ചെയ്യാം. രാവിലെ 10 മുതല്‍ എസി കോച്ചുകളുടെ ഓണ്‍ലൈന്‍ ബെര്‍ത്ത് റിസര്‍വേഷന്‍ ആരംഭിക്കുമ്പോള്‍ സ്ലീപ്പര്‍ ബോഗികള്‍ക്ക് 11 മുതല്‍ ബുക്കിംഗ് ആരംഭിക്കും. 

8) യാത്രാ സമയം മൂന്ന് മണിക്കൂര്‍ വൈകിയാല്‍ യാത്രാ നിരക്ക് പൂര്‍ണ്ണമായും തിരികെ ലഭിക്കും. 

9) ട്രെയിന്‍ വഴിതിരിച്ച് വിടുകയും, ആ വഴിയില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെങ്കിലും നിരക്ക് തിരികെ ലഭിക്കും. 

10) ബുക്ക് ചെയ്ത ക്ലാസില്‍ നിന്നും താഴ്ന്ന ക്ലാസില്‍ യാത്ര ചെയ്യേണ്ട വന്നാലും നിരക്ക് തിരികെ ആവശ്യപ്പെടാം. ആ ക്ലാസില്‍ യാത്ര ചെയ്യാന്‍ തയ്യാറെങ്കില്‍ വ്യത്യാസമുള്ള നിരക്ക് തിരികെ കിട്ടും. 

 

 




കൂടുതല്‍വാര്‍ത്തകള്‍.