CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 24 Seconds Ago
Breaking Now

ഡോക്ടറാകാനുള്ള മോഹം ; എയിംസില്‍ എല്ലാവരേയും പറ്റിച്ച് മാസങ്ങളോളം കറങ്ങിയ വ്യാജന്‍ പിടിയില്‍

മാരത്തണ്‍ മുതല്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ വരെ ആര്‍ക്കും സംശയം തോന്നിപ്പിക്കാത്ത വിധം ഈ 19 കാരന്‍ നുഴഞ്ഞു കയറി

ഡോക്ടറാകാനുള്ള മോഹം കൊണ്ട് 19 കാരനായ അദ്‌നന്‍ ഖുറാം ഡല്‍ഹി എയിംസിലേക്ക് വച്ചുപിടിച്ചു. ഡോക്ടര്‍മാരെ വെല്ലുന്ന പ്രകടനം. എന്നാല്‍ പിടിയിലായതോടെ പോലീസ് ഞെട്ടി.

രണ്ടായിരത്തില്‍ അധികം റസിഡന്റ് ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കുന്ന ആശുപത്രിയാണ് ഡല്‍ഹി എയിംസ് .അതിനാല്‍ ആര്‍ക്കും വ്യക്തിപരമായി അറിയില്ല. അതിനാലാണ് ഖുറാം ഡോക്ടറുടെ കുപ്പായത്തില്‍ എത്തിയത്. പറ്റിക്കാനും സമര്‍ദ്ധനായിരുന്നു.

മാരത്തണ്‍ മുതല്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ വരെ ആര്‍ക്കും സംശയം തോന്നിപ്പിക്കാത്ത വിധം ഈ 19 കാരന്‍ നുഴഞ്ഞു കയറി. വെള്ളകോട്ടും സ്‌റ്റെതസ്‌കോപ്പും എപ്പോഴുമുണ്ടായിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാരോടൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥി എന്നാണ് പരിചയപ്പെടുത്തിയിരുന്നത്.

എന്നാല്‍ ഖുറാം ആഴ്ചകളായി തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്ന് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹര്‍ജിത് സിംഗ് പറഞ്ഞു. ശനിയാഴ്ച നടന്ന പരിപാടിക്കിടെ ചോദ്യം ചെയ്ത് സത്യം പുറത്തുവന്നു. ആള്‍മാറാട്ടത്തിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ബിഹാര്‍ സ്വദേശിയായ അദ്‌നന്‍ ഖുറാം ഡല്‍ഹിയില്‍ ജാമിയ നഗറിന് അടുത്ത് ബാട്‌ല ഹൗസിലാണ് താമസം .




കൂടുതല്‍വാര്‍ത്തകള്‍.