CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 12 Seconds Ago
Breaking Now

സെക്‌സിന് സമ്മതിച്ചില്ല; ഭര്‍ത്താവ് ഭാര്യയെ അടിച്ച് കൊന്നു; തായ്‌ലണ്ടുകാരിയെ കൊന്ന കേസില്‍ ബ്രിട്ടീഷുകാരന്‍ അറസ്റ്റില്‍; മരിച്ചെന്ന് ഉറപ്പായപ്പോള്‍ പുതപ്പ് കൊണ്ട് മൂടിയിട്ട് സുഖമായി ഉറങ്ങി

മദ്യലഹരിയില്‍ പറ്റിപ്പോയതാണെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് കെവിന്‍ അവകാശപ്പെടുന്നത്

ഭാര്യയെ അടിച്ച് കൊന്ന ബ്രിട്ടീഷുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. സെക്‌സില്‍ ഏര്‍പ്പെടാന്‍ സമ്മതിച്ചില്ലെന്ന് ആരോപിച്ചാണ് 51-കാരനായ കെവിന്‍ സ്മിത്താം തായ്‌ലണ്ടുകാരിയായ ഭാര്യയെ മര്‍ദ്ദിച്ച് കൊന്നത്. 29-കാരി കാന്‍ഡ സ്മിത്താമാണ് സ്വന്തം വീട്ടില്‍ വെച്ച് കൊല്ലപ്പെട്ടത്.

തായ്‌ലന്‍ഡിലെ പുതുവര്‍ഷമായ സോംക്രാന്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. എന്നാല്‍ മദ്യപിച്ച് ലക്കുകെട്ട ഭര്‍ത്താവിന്റെ ആവശ്യം കാന്‍ഡ നിരാകരിച്ചു. ഇതോടെയാണ് രോഷാകുലനായ ഇയാള്‍ ഭാര്യ ചതിക്കുകയാണെന്ന് ആരോപിച്ച് മര്‍ദ്ദനം അഴിച്ചുവിട്ടത്. ഭാര്യയെ തല്ലിക്കൊന്ന ശേഷം പുതപ്പ് കൊണ്ട് മൂടിയിട്ട് ഇയാള്‍ സുഖമായി കിടന്നുറങ്ങിയെന്ന് പോലീസ് പറയുന്നു.

അയല്‍ക്കാരാണ് രാവിലെ കാന്‍ഡയുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പോലീസില്‍ വിവരമറിയിച്ചു. അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ വീടിന് മുന്‍വശത്തായിരുന്നു മൃതദേഹം. കെവിന്‍ ഈ സമയത്ത് കെട്ടിടത്തിന് സമീപം നില്‍ക്കുകയായിരുന്നു. പോലീസ് കാര്യം അന്വേഷിച്ചപ്പോള്‍ ഇയാള്‍ നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തി.

പട്ടായയില്‍ താമസിച്ച് വന്നിരുന്ന ഈ ദമ്പതികള്‍ രണ്ട് കുട്ടികളുണ്ട്. മദ്യലഹരിയില്‍ പറ്റിപ്പോയതാണെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് കെവിന്‍ അവകാശപ്പെടുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.