CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 32 Seconds Ago
Breaking Now

30 മിനിറ്റില്‍ ലണ്ടനില്‍ രണ്ട് കൊലപാതകങ്ങള്‍: ബ്രിക്സ്റ്റണില്‍ 30-കാരി കൊല്ലപ്പെട്ടതിന് പിന്നാലെ കോളിന്‍ഡെയിലില്‍ റൊമാനിയന്‍ വംശജന്‍ കൊല്ലപ്പെട്ടു; കണക്ക് 59!

20-കളില്‍ പ്രായമുള്ള ഒരു സ്ത്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്

ലണ്ടനെ കൊലപാതകങ്ങളുടെ തലസ്ഥാനമാക്കി മാറ്റിയ അക്രമ പരമ്പരയ്ക്ക് അവസാനമില്ല. ഒരു യുവാവിനെ കൊന്ന് കൊണ്ട് ഈ പട്ടിക 59-ല്‍ എത്തിനില്‍ക്കുകയാണ്. നോര്‍ത്ത് ലണ്ടനിലെ കോളിന്‍ഡെയിലില്‍ വൈകുന്നേരം 6 മണിയോടെയായിരുന്നു 26-കാരനായ റൗള്‍ നിക്കോളെ കൊല്ലപ്പെട്ടത്.

ഇതിന് ഏകദേശം അരമണിക്കൂര്‍ മുന്‍പായിരുന്നു ബ്രിക്സ്റ്റണില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടത്. പാരാമെഡിക്കുകളും, എയര്‍ ആംബുലന്‍സും സ്ഥലത്തെത്തി നിക്കോളെയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച് വര്‍ഷം മുന്‍പാണ് റൊമാനിയയില്‍ നിന്നും ഇദ്ദേഹം ബ്രിട്ടനില്‍ എത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ ബാക്കിയാക്കിയാണ് നിക്കോളെ മരണപ്പെട്ടത്. സംഭവത്തില്‍ 20-കളില്‍ പ്രായമുള്ള ഒരു സ്ത്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഇരയെ പരിചയമുണ്ടായിരുന്നു എന്നാണ് വിവരം. സൗത്ത് ലണ്ടനില്‍ ഒരു 30-കളില്‍ പ്രായമുള്ള സ്ത്രീയാണ് കുടുംബവഴക്കിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്.




കൂടുതല്‍വാര്‍ത്തകള്‍.