CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 37 Minutes 57 Seconds Ago
Breaking Now

സാധാരണക്കാരന് ഇല്ലാത്ത പ്രശ്‌നം നിനക്കെന്തിനാടി... ആക്രോശവുമായി എത്തിയ യുവാവിന് പണി കൊടുത്ത് പാര്‍വതി

ഹര്‍ത്താലിന്റെ പേരില്‍ വാഹനങ്ങള്‍ തടയുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ വിമര്‍ശിച്ച നടി പാര്‍വതിയ്‌ക്കെതിരെ അസഭ്യ വര്‍ഷം. ഇന്‍സ്റ്റ്ഗ്രാമിലായിരുന്നു അസഭ്യം. റസീന്‍ മന്‍സൂര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് ചീത്ത വിളിച്ചത്. നിന്റെ മകളേയോ ബന്ധുക്കളേയോ ഇങ്ങനെ ചെയ്താലും നീ ഇതു തന്നെ പറയുമോ . ഈ ഹര്‍ത്താല്‍ ബിജെപിയ്ക്ക് എതിരാണ്. ഒരു സാധാരണക്കാര്‍ക്കും ഇല്ലാത്ത പ്രശ്‌നം നിനക്ക് മാത്രം എന്തിനാടി എന്നിങ്ങനെയായിരുന്നു പാര്‍വതിയെ ചീത്ത വിളിച്ചത്. 

ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് എടുത്തായിരുന്നു പാര്‍വതി യുവാവിന് മറുപടി നല്‍കിയത്. ഇയാളുടെ ആക്രോശം നിങ്ങളും കാണു. എന്തൊരു പദസമ്പത്ത്, ഞാന്‍ അങ്ങു പേടിച്ചുപോയി. അതേ ഞാന്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. നിങ്ങള്‍ സ്മാര്‍ട്ടാണല്ലോ എന്നായിരുന്നു പരിഹാസത്തോടെ പാര്‍വതി എഴുതിയത്.

ആസിഫയെ അനുകൂലിച്ച് നടത്തിയ ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടതിനെ രൂക്ഷ ഭാഷയില്‍ പാര്‍വതി വിമര്‍ശിച്ചതാണ് ചിലരെ പ്രകോപിപ്പിച്ചത് .




കൂടുതല്‍വാര്‍ത്തകള്‍.