Breaking Now

മധുവിന്റെ കോളനിയില്‍ വിഷു സദ്യ വിളമ്പി മഞ്ജു വാര്യര്‍

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മധുവിന്റെ കോളനിയില്‍ വിഷുവിന് നടി മഞ്ജു വാരിയര്‍ എത്തി. മധുവിന്റെ കുടുംബത്തിനും ഊരുകാര്‍ക്കും വിഷുസദ്യ വിളമ്പി നല്‍കിയായിരുന്നു താരത്തിന്റെ വിഷു ആഘോഷം. ചിണ്ടക്കി കോളനിയിലെ മധുവിന്റെ വീട്ടിലേക്ക് മഞ്ജു എത്തിയത്. മധുവിന്റെ അമ്മ മല്ലിക, സഹോദരിമാരായ ചന്ദ്രിക, സരസു തുടങ്ങിയവരുമായി നടി സംസാരിച്ചു. പിന്നീട് വീടിന് സമീപം തയാറാക്കിയ പന്തലില്‍ മഞ്ജു വാരിയര്‍ കുടുംബത്തിനും ഊരുകാര്‍ക്കും സദ്യ വിളമ്പുന്നതിന് നേതൃത്വം നല്‍കി.

മഞ്ജു വാരിയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ സൊസൈറ്റിയുടെ പ്രവര്‍ത്തകരും ആഘോഷത്തില്‍ സംബന്ധിച്ചു. മധുവിന്റെ കോളനിയിലെ അംഗങ്ങളുടെ ഒപ്പമാണ് മഞ്ജു സദ്യ കഴിച്ചത്

 




കൂടുതല്‍വാര്‍ത്തകള്‍.