മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ അക്സ്ബ്രിഡ്ജിൽ ഫയർ കോൺഫറൻസ് ധ്യാനം നടത്തപ്പെടുന്നു. പ്രശസ്ത വചന പ്രഘോഷകരായ ബഹുമാനപ്പെട്ട ടോമി ഇടാട്ട്, ബ്രദർ സാബു അറുതൊട്ടി, ബ്രദർ ഡൊമിനിക് പി.ഡി. എന്നിവർ ധ്യാനത്തിന് നേതൃത്വം നല്കുന്നതാണെന്ന് മരിയൻ മിനിസ്ട്രി മാനേജിംഗ് ഡയറക്ടർ ബ്രദർ തോമസ് സാജ് അറിയിച്ചു.
20ന് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന ധ്യാനം 22 വൈകുന്നേരം 7 മണിയോടെ അവസാനിക്കും.
വിശദ വിവരങ്ങൾക്ക്:
ജോമോൻ: 07804691069
ഷാജി: 07737702264
വാർത്ത: ജെഗി ജോസഫ്