CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 7 Seconds Ago
Breaking Now

അര്‍ദ്ധരാത്രിയില്‍ 'അക്രമിക്കാനുള്ള' സ്വാതന്ത്ര്യം: മൂന്ന് മണിക്കൂര്‍ നീണ്ട തീപ്പൊരി ചര്‍ച്ചകള്‍ അവസാനിച്ചപ്പോള്‍ വോട്ടെടുപ്പില്‍ നിന്ന് ലേബര്‍ എംപിമാര്‍ വിട്ടുനിന്നു; കോമണ്‍സ് വോട്ടെടുപ്പില്‍ ശക്തിയാര്‍ജ്ജിച്ച് തെരേസ മേയ്; അസദിനെ കുറ്റപ്പെടുത്താതെ കോര്‍ബിന്‍

ബ്രിട്ടീഷ് നീക്കങ്ങള്‍ ദേശീയ താല്‍പര്യവും, മനുഷ്യത്വവും മുന്‍നിര്‍ത്തിയാണെന്ന് തെരേസ മേയ് ആവര്‍ത്തിച്ചു.

സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരെ വ്യോമാക്രമണം നടത്തിയ സംഭവത്തില്‍ പാര്‍ലമെന്റില്‍ വിജയം നേടി പ്രധാനമന്ത്രി തെരേസ മേയ്. സിറിയയിലെ ഇടപെടലിന് ജനപിന്തുണയില്ലെന്ന ആശങ്കയ്ക്കിടെയാണ് കോമണ്‍സില്‍ അര്‍ദ്ധരാത്രി ചര്‍ച്ചകള്‍ അരങ്ങേറിയത്. അടിയന്തര ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന വോട്ടെടുപ്പില്‍ തെരേസ മേയ് വിജയം കരസ്ഥമാക്കി. 36 വോട്ടുകള്‍ക്കെതിരെ 314 വോട്ടുകള്‍ക്കാണ് സര്‍ക്കാര്‍ വിജയം, 278 ഭൂരിപക്ഷം. 

ലേബര്‍ പാര്‍ട്ടി വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നെങ്കിലും പ്രധാനമന്ത്രി തെരേസ മേയ് തന്റെ നിലപാട് വ്യക്തമാക്കുന്ന തരത്തിലായിരുന്നു പ്രസംഗിച്ചത്. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കിടെ ബ്രിട്ടീഷ് സൈന്യം അടുത്തൊരു യുദ്ധത്തിന് ഇറങ്ങും മുന്‍പ് വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നു. പ്രതിഷേധ സ്വരങ്ങള്‍ ടോറി പക്ഷത്ത് നിന്നും ഉയര്‍ന്നെങ്കിലും ഡൗമ രാസായുധ പ്രയോഗത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത് മൂലം ഈ എതിര്‍ശബ്ദങ്ങള്‍ മുങ്ങിപ്പോയി. 

ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ സിറിയന്‍ അക്രമങ്ങളെ അനാവശ്യമെന്ന് വിശേഷിപ്പിച്ചു. പ്രത്യേകിച്ച് രാസായുധം ഉപയോഗിച്ച് അസദ് തന്നെയാകണമെന്നില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ലേബര്‍ നേതാവിന്റെ വാദങ്ങളെ തെരേസ മേയ് കടന്നാക്രമിച്ചു. സിറിയക്കെതിരെയുള്ള യുഎന്‍ ഉപരോധങ്ങളെ പോലും റഷ്യ അടുത്ത മാസങ്ങളിലായി വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞതായി ഇവര്‍ ചൂണ്ടിക്കാണിച്ചു. അസദ് ഭരണകൂടത്തിന്റെ വിഷപ്രയോഗം ഏറ്റ സാധാരണക്കാരുടെ മുഖങ്ങളെ തനിക്ക് മറക്കാന്‍ കഴിയുന്നില്ലെന്ന് വൈകാരികമായ പ്രസംഗത്തില്‍ മേയ് വ്യക്തമാക്കി. 

ബാഷര്‍ അസദിന്റെ രാസായുധ ശക്തിയെ തടുക്കാനുള്ള ബ്രിട്ടീഷ് നീക്കങ്ങള്‍ ദേശീയ താല്‍പര്യവും, മനുഷ്യത്വവും മുന്‍നിര്‍ത്തിയാണെന്ന് തെരേസ മേയ് ആവര്‍ത്തിച്ചു. കോമണ്‍സില്‍ നിന്നും നേടിയ പിന്തുണ പ്രധാനമന്ത്രി ഈ അവസരത്തില്‍ ആത്മവിശ്വാസം നല്‍കുന്നതാണ്. ഡൊണാള്‍ഡ് ട്രംപിന്റെ താളത്തിനൊത്ത് തുള്ളുന്നുവെന്ന ആരോപണങ്ങളെയും പ്രധാനമന്ത്രി തള്ളി. 




കൂടുതല്‍വാര്‍ത്തകള്‍.