CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 31 Seconds Ago
Breaking Now

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബ്രിട്ടനില്‍ ; വന്‍ സ്വീകരണമൊരുക്കി സര്‍ക്കാര്‍ ; പ്രതിഷേധവും ഒരു ഭാഗത്ത്

പ്രധാനമന്ത്രി ഇന്ന് വൈകീട്ട് ലണ്ടനിലെത്തും. സ്വീഡന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മോദി ലണ്ടനിലെത്തുക.

കോമണ്‍വെല്‍ത്ത് രാഷ്ട്രതലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുദിവസത്തെ യൂറോപ്പ് സന്ദര്‍ശനത്തിന് തുടക്കമാകും. മറ്റൊരു രാഷ്ട്രതലവനും കിട്ടാത്ത പ്രാധാന്യമാണ് മോദിയ്ക്ക് നല്‍കുന്നത്. രണ്ടാം വട്ടം സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ആവേശത്തിലാണ്. ന്യൂനപക്ഷ പീഡനവും കശ്മീര്‍ കേസും ഉള്‍പ്പെടെ വിഷയങ്ങളില്‍ മോദിയ്‌ക്കെതിരെ ചില പ്രതിഷേധങ്ങളും നടക്കുന്നുണ്ട് .

പ്രധാനമന്ത്രി ഇന്ന് വൈകീട്ട് ലണ്ടനിലെത്തും. സ്വീഡന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മോദി ലണ്ടനിലെത്തുക.

കോമണ്‍വെല്‍ത്ത് ഹെഡ്ഗ് ഓഫ് ഗവണ്‍മെന്റ് മീറ്റിങ്ങാണ് പ്രധാന പരിപാടി.2009 ന് ശേഷം ആദ്യമായാണ് കോമണ്‍വെല്‍ത്ത് രാഷ്ട്രതലവന്മാരുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. മോദിയ്ക്ക് പ്രത്യേക യാത്രാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി നയതന്ത്ര ചര്‍ച്ചകല്‍ നടത്തുക മോദി മാത്രമാണ്. ബെക്കിങ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിയുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.