CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 35 Minutes 32 Seconds Ago
Breaking Now

വിഷു കണിയും കൈനീട്ടവുമായി ഇക്കുറിയും ആഘോഷങ്ങള്‍ ഗംഭീരമാക്കി ബ്രിസ്‌റ്റോള്‍ മലയാളി ഹിന്ദു സമാജം

വിഷു കണിയും വിഷു സദ്യയും കുട്ടികള്‍ക്കായുള്ള മത്സരങ്ങളും ഒപ്പം വൈവിധ്യമാര്‍ന്ന കലാപരിപാടികളും കൊണ്ട് ഇക്കുറിയും അവിസ്മരണീയമായി.

വിഷുവെന്ന് കേള്‍ക്കുമ്പോള്‍ കണിയും കൈനീട്ടവും സദ്യയും ഒക്കെയാണ് പ്രവാസികള്‍ക്ക് മനസിലേക്കോടിയെത്തുക.കണികണ്ട് ഉണരുന്ന ദിവസം തുടങ്ങി മുതിര്‍ന്നവര്‍ നല്‍കുന്ന നാണയങ്ങളും അനുഗ്രഹവവും ആ ഓര്‍മ്മയുടെ മാറ്റു കൂട്ടുന്നു.ഇക്കുറിയും ബ്രിസ്‌റ്റോള്‍ മലയാളി ഹിന്ദു സമാജം ഗംഭീരമായി തന്നെ വിഷു ആഘോഷിച്ചു.

ബ്രിസ്റ്റോള്‍ അല്‍മോണ്ട്‌സ്‌ബെറി സ്‌പോര്‍ട്‌സ് ക്ലബില്‍ വച്ചു ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം ഞായറാഴ്ച ഉച്ചയ്ക്ക് മുതല്‍ ആരംഭിച്ചു. വിഷു കണിയും വിഷു സദ്യയും കുട്ടികള്‍ക്കായുള്ള മത്സരങ്ങളും ഒപ്പം വൈവിധ്യമാര്‍ന്ന കലാപരിപാടികളും കൊണ്ട് ഇക്കുറിയും അവിസ്മരണീയമായി. കുട്ടികള്‍ക്ക് ശ്രീമതി ശാന്തമ്മ വിഷുകൈനീട്ടം നല്‍കി അനുഗ്രഹിക്കുകയും തുടര്‍ന്ന് സമാജത്തിന്റെ അടുത്ത വര്‍ഷത്തേക്കുള്ള സാരഥികളായി ലൗജ നായര്‍(പ്രസിഡന്റ്), പ്രതീ പ്രശാന്ത്( സെക്രട്ടറി), സുരേഷ് ബാബു (ട്രഷറര്‍), ബിന്ദു ദേവ്‌ലാല്‍ (കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു.

മുരളി പിള്ള, പ്രമോദ് പിള്ള, ജയദേവന്‍ എന്നിവര്‍ കമ്മിറ്റി മെമ്പേഴ്‌സ് ആയി തുടരും.

മികച്ച പ്രവര്‍ത്തന മികവാണ് ഇതുവരെ കമ്മിറ്റിയില്‍ നിന്ന് ഉണ്ടായിരുന്നത്. ഈ ഒത്തൊരുമയും ഐക്യവുമാണ് വിഷു ആഘോഷത്തെയും ഗംഭീരമാക്കിയത്.

ബ്രിസ്റ്റോള്‍ ഹിന്ദു സമാജത്തിന്റെ ഈ വിഷു ആഘോഷം  സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റെയും കൂട്ടായ്മ ആക്കാന്‍ ഒരുമയോടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സമാജം കമ്മിറ്റി നന്ദി അറിയിച്ചു.

ചിത്രങ്ങൾ : ദേവലാൽ  

വാർത്ത:ജെഗി ജോസഫ് 




കൂടുതല്‍വാര്‍ത്തകള്‍.