CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 46 Minutes 58 Seconds Ago
Breaking Now

സ്വന്തം മകന് ഒരു പേരിടാന്‍ സ്വാതന്ത്ര്യമില്ലേ? മകന് കണ്ടെത്തിയ പേര് 'ജിഹാദ്'; അങ്ങിനൊരു പേരിടേണ്ടെന്ന് മാതാപിതാക്കളോട് കോടതി

അമുസ്ലീങ്ങള്‍ക്കെതിരെയുള്ള സായുധ അക്രമം എന്നാണ് ഈ വാക്കിന് അര്‍ത്ഥം

ഒരു പേരില്‍ എന്തിരിക്കുന്നു? പലരും പറയുന്ന ഒരു ഡയലോഗാണിത്. എന്നാല്‍ ഒരു പേരില്‍ പല കാര്യങ്ങളും ഉണ്ടെന്ന് പലര്‍ക്കും അനുഭവം കൊണ്ട് ബോധ്യപ്പെട്ടിരിക്കും. പേര് മൂലം ഉണ്ടായ ബുദ്ധിമുട്ടുകളും, അമളികളും പലരും നേരിട്ടിട്ടുണ്ട്. എന്നാല്‍ കുടുംബത്തില്‍ പിറന്നുവീണ കുഞ്ഞിന് ഒരു പേര് കണ്ടെത്തിയപ്പോള്‍ അത് ഇടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞാല്‍ എന്ത് ചെയ്യും?

ഫ്രാന്‍സിലെ ഒരു കോടതിയാണ് മാതാപിതാക്കള്‍ തെരഞ്ഞെടുത്ത പേര് കുട്ടിക്ക് ഇടാന്‍ കഴിയില്ലെന്ന് വിധിച്ചത്. ജിഹാദ് എന്ന പേരാണ് മാതാപിതാക്കള്‍ മകനായി കണ്ടെത്തിയത്. കുട്ടിക്ക് പേരിട്ടത് പ്രാദേശിക അധികൃതരുടെ ചെവിയില്‍ വിവരമെത്തി.

ഇതിന് പിന്നാലെയാണ് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ ഫ്രഞ്ച് കോടതി ഉത്തരവിട്ടത്. മൂന്നാമതൊരു കക്ഷിക്ക് ബുദ്ധിമുട്ടില്ലാത്ത അവസ്ഥയില്‍ ഇഷ്ടമുള്ള പേര് നല്‍കാന്‍ ഫ്രഞ്ച് മാതാപിതാക്കള്‍ക്ക് അവകാശമുണ്ട്. അമുസ്ലീങ്ങള്‍ക്കെതിരെയുള്ള സായുധ അക്രമം എന്നാണ് ഈ വാക്കിന് അര്‍ത്ഥം.




കൂടുതല്‍വാര്‍ത്തകള്‍.