CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 3 Minutes 35 Seconds Ago
Breaking Now

അമേരിക്കന്‍ പ്രസിഡന്റുമായി ലൈംഗികബന്ധത്തിന്റെ കഥ വെളിപ്പെടുത്തി മുന്‍ പ്ലേബോയ് മോഡല്‍; രണ്ടാം ഭാര്യ ഗര്‍ഭിണി ആയിരിക്കവെ ആറ് മാസക്കാലത്തെ പ്രേമം; ട്രംപ് നല്ല കാമുകന്‍

ബാര്‍ബറ 1993 മാര്‍ച്ചിലാണ് ബിസിനസ്സ് വമ്പനായ ട്രംപിനെ കണ്ടുമുട്ടുന്നത്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെറുതെ വിടാന്‍ ആളുകള്‍ക്ക് ഉദ്ദേശമില്ലെന്ന് തോന്നുന്നു. ട്രംപുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് വെളിപ്പെടുത്തി മുന്‍ പ്ലേബോയ് ബാര്‍ബറ മൂറാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇദ്ദേഹത്തിന്റെ നവവധുവായിരുന്ന മാര്‍ല മേപ്പിള്‍സ് ഗര്‍ഭിണിയായി ഇരിക്കവെയായിരുന്നു ഈ പ്രണയബന്ധം. ഇത് ആറ് മാസക്കാലം നീണ്ടുനിന്നെന്നും പറയപ്പെടുന്നു. മാര്‍ല പിന്നീട് ട്രംപിന്റെ രണ്ടാം ഭാര്യയായി.

49-കാരിയായ ബാര്‍ബറ 1993 മാര്‍ച്ചിലാണ് ബിസിനസ്സ് വമ്പനായ ട്രംപിനെ കണ്ടുമുട്ടുന്നത്. മൂന്ന് മാസത്തിന് ശേഷം പ്ലേബോയി മിസ് ഡിസംബറായി ഇവര്‍. പ്രസിഡന്റ് ഒരു നല്ല കാമുകനാണെന്നും, മാന്യനാണെന്നുമാണ് ബാര്‍ബറയുടെ അഭിപ്രായം. പ്രണയബന്ധത്തില്‍ അകപ്പെട്ടതോടെ ട്രംപും, ബാര്‍ബറയും രഹസ്യമായി കൂടിക്കാഴ്ച നടത്തിവന്നുവെന്നാണ് പറയപ്പെടുന്നത്.

ട്രംപിന്റെ സ്വകാര്യ വസതിയായ മാര്‍-എ-ലാഗോയിലും ഇവര്‍ താമസിച്ചിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ ഡെയ്‌ലി മെയില്‍ പുറത്തുവിട്ടു. പത്രക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ കഥകള്‍ വെളിപ്പെടുത്തുന്നതെന്ന് ബാര്‍ബറ വ്യക്തമാക്കി. മുന്‍ പ്ലേബോയ് മോഡല്‍ കാരണ്‍ മക്ഡൗഗലിന്റെ കോടതി രേഖകളില്‍ ബാര്‍ബറയുടെ പേര് രേഖപ്പെടുത്തിയിരുന്നു.

അമേരിക്കന്‍ മീഡിയയുമായുള്ള കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കാരണ്‍ കോടതിയെ സമീപിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.