CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 28 Minutes 12 Seconds Ago
Breaking Now

ദിലീപിന് പറക്കാമെങ്കില്‍ സല്‍മാന് പറന്നൂടെ

സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനും വിദേശയാത്രക്കായി അനുമതി ചോദിച്ച് കോടതിയെ സമീപിക്കുകയാണ്.

നടിയെ അക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിന് ദുബായ്, സിംഗപ്പൂര്‍ യാത്രയ്ക്ക് കോടതി അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനും വിദേശയാത്രക്കായി അനുമതി ചോദിച്ച് കോടതിയെ സമീപിക്കുകയാണ്.

ബോഡിഗാര്‍ഡ് ചിത്രത്തിന്റെ മലയാളത്തില്‍ അഭിനയിച്ച ദിലീപും, ഹിന്ദിയില്‍ അഭിനയിച്ച സല്‍മാന്‍ ഖാനും കേസില്‍ പെട്ടപ്പോള്‍ നിരവധി ട്രോളുകള്‍ രംഗത്തിറങ്ങിയിരുന്നു. അപ്പോഴാണ് സമാനമായ രീതിയില്‍ സല്‍മാനും വിദേശയാത്രക്ക് ഒരുങ്ങുന്നത്. മൂന്ന് രാജ്യങ്ങളിലാണ് താരത്തിന് യാത്ര ചെയ്യേണ്ടത്. 

യുഎസ്, കാനഡ, ജപ്പാന്‍ എന്നിവിടങ്ങില്‍ പോകാന്‍ അനുമതി വേണമെന്നാണ് ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിക്ക് മുന്‍പാകെ ബോളിവുഡ് സൂപ്പര്‍താരം അപേക്ഷ നല്‍കിയത്. വിദേശയാത്രക്കുള്ള കാരണം താരം ബോധിപ്പിച്ചിട്ടില്ലെന്നാണ് വിവരം. ഈ വിഷയത്തില്‍ കോടതി ഇന്ന് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. 

ഏപ്രില്‍ 5നായിരുന്നു 52കാരനായ താരത്തിന് അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. രണ്ട് ദിവസം ജയിലില്‍ കഴിഞ്ഞ താരം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് വിദേശയാത്രക്ക് അനുമതി ചോദിച്ചിരിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.