CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 22 Minutes 9 Seconds Ago
Breaking Now

മദ്യലഹരിയില്‍ അച്ഛന്‍ പത്തുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ; പോലീസ് കേസെടുത്തു

മദ്യലഹരിയില്‍ അച്ഛന്‍ പത്തുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ; പോലീസ് കേസെടുത്തു

മദ്യലഹരിയില്‍ അച്ഛന്‍ പത്തുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. അമ്മയുടെ പരാതിയില്‍ മഹോബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ പോയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വീട്ടില്‍ മദ്യപിച്ചെത്തിയ ഇയാള്‍ ഒറ്റക്കായിരുന്ന മകളെ പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വൈദ്യപരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നു കുട്ടികളുടെ അമ്മയായ യുവതി മറ്റു രണ്ടു കുട്ടികളെ സമീപ ഗ്രാമത്തിലെ പാടത്ത് ജോലിക്കു പോയപ്പോള്‍ ഒപ്പം കൊണ്ടുപോയിരുന്നു. പിതാവിനൊപ്പം വീട്ടിലുണ്ടായിരുന്നത് രണ്ടാമത്തെ മകളായ പത്തു വയസ്സുകാരി മാത്രമായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മകള്‍ക്കു നേരെയുണ്ടായ അതിക്രമം ഇവര്‍ അറിഞ്ഞത്. പിറ്റേന്നു തന്നെ മകളെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തിയ അമ്മ പരാതി നല്‍കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.